Lekhakan News Portal

പുത്തൂർ യു.പി. എഫ് രൂപീകരിച്ചു

0

കൊട്ടാരക്കര: പുത്തൂരിനും സമീപ പ്രദേശങ്ങളിലും ഉള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യ വേദിയായി പുത്തൂർ യു പി എഫ് നിലവിൽ വന്നു

ഫെബ്രുവരി രണ്ടാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് പുത്തൂർ ചർച്ച് ഓഫ് ഗോഡ് സഭ ഹോളിൽ വെച്ച് രൂപീകരണ സമ്മേളനം നടത്തപ്പെട്ടു. പാ: ഫിന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു പാ:എ ഐ ജോർജ്കുട്ടി പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനം മാർച്ച് 29 ഞായറാഴ്ച വൈകുന്നേരം 6 യ മണിക്ക് മാറാനാഥാ സഭയുടെ കൺവെൻഷൻ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും

ഐ പി സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് യു.പി.എഫ് പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ കെ ജെ മാത്യു മുഖ്യസന്ദേശം നൽകും. ചർച്ച് ഓഫ് ഗോഡ് കൊട്ടാരക്കര സെൻറർ മിനിസ്റ്റർ പാസ്റ്റർ സജി ജോർജ് സമർപ്പണ പ്രാർത്ഥന നിർവഹിക്കും. യു പി എഫ് ക്വയർ ഗാനങ്ങൾ ആലപിക്കും.

പുത്തൂർ യു പി എഫ് ഭാരവാഹികളായി പാസ്റ്റർ എ ഐ ജോർജുകുട്ടി
(രക്ഷാധികാരി) പാസ്റ്റ്ർ ഫിന്നി ജോസഫ് (പ്രസിഡൻറ്) പാസ്റ്റർ റെജി ജോർജ് (വൈസ് പ്രസിഡണ്ട്) പാ സിജു മാത്യു (സെക്രട്ടറി) ബ്ര:ജോർജ് മാത്യു (ജോ: സെക്രട്ടറി) ബ്ര: മാത്യു (ട്രഷറർ)
എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

കൺവീനറുമാരായി പാസ്റ്റേഴ്സ് ബിനു തോമസ്, പാ:രഞ്ജിത്, ബ്രദേഴ്സ് ജോബിൻ തോമസ്, ജോബിൻ ജോൺസൺ, ബിനോയ് (മീഡിയ &പബ്ലിസിറ്റി) പാസ്റ്റേഴ്സ് മനോജ് വർഗീസ് എസ് ജോസഫ് ഷിബു ബേബി ബ്ര: ജെമിനി ജോർജ്ജ് (പ്രാർത്ഥന)
പാസ്റ്റേഴ്സ് ആന്റണി മെയൻ, ഷാജിമോൻ, ജി രാജൂ ബ്ര: ജോൺ ഗീവർഗീസ് (ഇവാന്ജലിസം ) പാസ്റ്റേഴ്സ്: ജോജി ജോസഫ് , ഫിലിപ്പ് ബി, ജെയിംസ് ജേക്കബ്, ബ്ര എം ജോൺ (ചാരിറ്റി) എന്നിവരെയും തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.