Lekhakan News Portal

ഡോ. രവി സഖറിയ നിത്യതയിൽ

0

അറ്റ്ലാന്റാ (യു എസ് എ): പ്രശസ്ത ക്രിസ്ത്യൻ അപ്പൊളജിസ്റ്റും വേദശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ. രവി സഖരിയാസ് (73) നിത്യതയിൽ പ്രവേശിച്ചു. മെയ് 19ന് അറ്റ്ലാൻ്റയിലുള്ള സ്വവസതിയിൽ തന്റെ ഭവനാംഗങ്ങളുടേയും, പ്രിയപ്പെട്ടവരുടേയും പ്രാർത്ഥാനാവലയത്തിൽ ആയിരിക്കുമ്പോഴാണു
അന്ത്യം.

നട്ടെല്ലിൻ്റ കശേരുക്കളെ ബാധിക്കുന്ന അപൂർവ്വവും മാരകവുമായ ക്യാൻസർ ബാധയെ തുടർന്ന് ഏറെ നാളായി ഹൂസ്റ്റണിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ രണ്ടാഴ്ച മുൻപാണ് അറ്റ്ലാൻ്റയിലുള്ള സ്വന്തം വസതിയിലേക്ക് കൊണ്ടുവന്നത്. ദൈവം തനിക്കായി ഈ ഭൂമിയിൽ ശേഷിപ്പിക്കുന്ന ദിനങ്ങൾ കുടുംബത്തോടൊപ്പം സ്വസ്ഥമായി ചിലവഴിക്കണമെന്ന കുടുംബാംഗങ്ങളുടെ ആഗ്രഹത്തെ തുടർന്നായിരുന്നു അത്. നട്ടെല്ലിനകത്തെ വേദന നന്നായി അലട്ടുന്നുണ്ടെന്നും ഒരു ശസ്ത്രക്രിയയ്ക്കായി താൻ തയ്യാറെടുക്കുകയുമാണെന്ന് ഡോ രവി സഖറിയാസ് ഈ വർഷമാദ്യം പ്രിയപ്പെട്ടവരെ അറിയിച്ചിരുന്നു. മാർച്ചോടെയാണ് നട്ടെല്ലിനകത്ത് മാരകമായ ക്യാൻസറാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ ചികിത്സകളൊന്നും ഫലം കണ്ടില്ല. തുടർന്നാണ് വീട്ടിലേക്ക് മടക്കി അയച്ചത്.

ഡോക്ടർ രവി സഖറിയ 1984-ൽ സ്ഥാപിച്ച രവി സഖറിയാസ് ഇൻറർനാഷണൽ മിനിസ്ട്രിസിലൂടെ (RZIM) ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വിവിധ തുറകളിലുള്ളവരുമായി നിരന്തരം സംവദിച്ചിരുന്നു. ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ വിദഗ്ദ്ധനായിരുന്നു ഡോ.രവി സഖറിയാസ്. ഉയർന്ന ബൗദ്ധിക നിലവാരത്തിലുള്ളവരുടെ മുതൽ സാധാരണക്കാരുടെ വരെ വിശ്വാസ സംബന്ധിയായതും ബൈബിൾ അടിസ്ഥാനപ്പെടുത്തിയുമുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ അദ്ദേഹം നൽകിയിരുന്നു. പ്രശസ്തമായ ടിവി ഷോകൾ, പ്രഭാഷണങ്ങൾ, എന്നിവയിലൂടെ ജനത്തിൻ്റെ ശ്രദ്ധയാകർഷിച്ച ഡോക്ടർ രവി സഖറിയാസ് ഒട്ടേറെ പ്രശസ്ത ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ലോകത്തിൽ ഒട്ടനവധി വ്യക്തികളെ ക്രിസ്തുവിലൂടെ സ്വാധീനിച്ച പ്രഗത്ഭ ദൈവശാസ്ത്രജ്നാണ് ഡോ.രവി സഖറിയാസ് എന്നാണ് പ്രമുഖ സുവിശേഷകൻ ഫ്രാങ്ക്ളിൻ ഗ്രഹാമും ഫെയ്സ് ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.
രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ് (RZIM) ലൂടെ തൻ്റെ പ്രവർത്തനത്തിന്റെ വിശാലതക്ക് വഴിയൊരുക്കി. ക്രിസ്ത്യാനിത്വത്തിന്റെ സത്യങ്ങളെ പറ്റിയുള്ള സംവാദ വേദികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സുവിശേഷത്തിന്റെ മാർമിക സത്യം ലോകത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്നതിൽ ഡോ.രവി മുൻപന്തിയിൽ ഉണ്ടായിരുന്നു.
70 ലധികം രാജ്യങ്ങളിൽ അദ്ദേഹം പ്രസംഗിക്കുകയും തന്റെ 48 വർഷത്തെ മിനിസ്ട്രി ജീവിതത്തിൽ 30 ലധികം പുസ്തകങ്ങൾ രചിക്കുകയും ചെയ്തു. തന്റെ പല രചനകളും അമേരിക്കയിലും മറ്റ് ലോക രാജ്യങ്ങളിലും ബെസ്റ്റ് സെല്ലറുകൾ ആയി മാറിയിട്ടുണ്ട്. സുവിശേഷകൻ എന്ന നിലയിൽ സംവാദ വേദിയിൽ മറ്റുള്ളവരുമായി സംവാദത്തിൽ ഏർപ്പെടുവാൻ ക്രിസ്ത്യാനികളെ പഠിപ്പിക്കുന്നതിൽ ഡോ. രവിയുടെ പങ്ക് ശ്ലാഘനീയമാണ്.

ക്രിസ്ത്യൻ ലോകവീക്ഷണത്തെ കൃത്യമായി അവതിരിപ്പിക്കുവാനും ദൈവീക അസ്തിത്വപരമായ ചോദ്യങ്ങൾക്ക് ശക്തമായ ഉത്തരങ്ങളുണ്ടെന്ന് തന്റെ പ്രസംഗ ചടുതലയിൽ കൂടി ലോകത്തിന് മുൻപിൽ വരച്ചു കാട്ടുകയും ചെയ്തു.
ഇന്ത്യയെക്കുറിച്ചുള്ള ഓർമകളിൽ തന്റെ പ്രസംഗത്തിൽ എപ്പോഴും താൻ ഒരു ഇന്ത്യക്കാരൻ ആണെന്ന് അഭിമാനത്തോടെ പറയുന്നത് തന്റെ പ്രസംഗത്തിൽ പലതവണ കേൾക്കുവാൻ കഴിഞ്ഞിട്ടുണ്ട്. കൗമാരപ്രായത്തിൽ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ബൈബിൾ വായിക്കുന്നതിനിടെയാണ് ക്രിസ്തു മതത്തിലേക്കുള്ള തന്റെ പരിവർത്തനം സംഭവിച്ചതെന്ന് അദ്ദേഹം തന്റെ പ്രസംഗവേദികളിൽ പറഞ്ഞിട്ടുണ്ട്. ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം കാനഡയിലേക്ക് കുടിയേറി
ക്രിസ്ത്യൻ, മിഷനറി അലയൻസ് (സി എം എ) ഉപയോഗിച്ചാണ് സക്കറിയാസ് തന്റെ ശുശ്രൂഷ ആരംഭിച്ചത്. ഒന്റാറിയോ ബൈബിൾ കോളേജിലെയും (ഇപ്പോൾ ടിൻഡേൽ യൂണിവേഴ്‌സിറ്റി) ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിലെയും ബിരുദധാരിയായ ഇദ്ദേഹത്തെ 1977 ൽ അമേരിക്കയുടെ ദേശീയ സുവിശേഷകനായി നിയമിക്കുകയും 1980 ൽ സി എം എ യിൽ നിയമിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.