Lekhakan News Portal

രാജ്യത്ത് ഈമാസം 31 വരെയുള്ള നാലാംഘട്ട ലോക്ഡൗണിൻറെ മാർഗനിർദേശം പുറത്തിറക്കി.

0

രാജ്യത്ത് ഈമാസം 31 വരെയുള്ള നാലാംഘട്ട ലോക്ഡൗണിൻറെ മാർഗനിർദേശം പുറത്തിറക്കി.
ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും വിലക്കുള്ളവയുടെ പട്ടികയിൽ ഇല്ല. കണ്ടെയ്ൻ‍മെന്റ് സോണുകളിൽ അവശ്യസേവനങ്ങൾ മാത്രം.

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ പിഴയീടാക്കും. വിവാഹച്ചടങ്ങുകൾക്ക് അൻപതുപേരിൽ കൂടുതൽ പാടില്ല. മൃതദേഹങ്ങൾ സംസ്കരിക്കുന്ന ചടങ്ങിൽ പരമാവധി 20 പേർ.

ആളുകൾ കൂട്ടംചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. രാത്രി കർഫ്യൂ തുടരും. ആരാധനാലയങ്ങൾ, മാളുകൾ, തിയറ്ററുകൾ, റസ്റ്ററന്റുകൾ അടഞ്ഞുകിടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈമാസം 31 വരെ തുറക്കില്ല. ആഭ്യന്തര, രാജ്യാന്തരവിമാന സർവീസിന് വിലക്ക് തുടരും. മെട്രോ റയിൽ സർവീസുകളും അനുവദിക്കില്ല. ബാറുകൾ തുറക്കരുതെന്ന് കേന്ദ്രസർക്കാർ മാർഗരേഖ. ജിംനേഷ്യം, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, സ്വിമ്മിങ് പൂൾ തുറക്കില്ല.

അതേസമയം, സോണുകൾ സംസ്ഥാനത്തിന് തീരുമാനിക്കാം. റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം. ആരോഗ്യമന്ത്രാലയത്തിന്റെ മാർഗരേഖയനുസരിച്ച് തീരുമാനിക്കണം. കണ്ടെയ്ൻമെന്റ്, ബഫർ സോണുകൾ ജില്ലാഭരണകൂടത്തിന് തീരുമാനിക്കാം.

സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി. കർശനനിയന്ത്രണങ്ങളോടെ യാത്രാവാഹനങ്ങൾക്ക് അനുമതി

Leave A Reply

Your email address will not be published.