Lekhakan News Portal

ഐ പി സി യുടെ വിദേശ ഫണ്ട് സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിൽ കൂടി കടത്തി തട്ടി എടുക്കാൻ നീക്കം ?????

0

ഐ പി സി യുടെ എഫ് സി ആർ എ അക്കൗണ്ട് ക്യൻസൽ ആയതു റീ ഓപ്പൺ ചെയ്യുന്നതിൽ നേതൃത്വത്തിന് താൽപര്യം ഇല്ലാത്തത് ആയി അറിയുന്നു. പുതിയ ഭരണ സമിതി അധികാരത്തിൽ കയറിയതു തന്നെ ഇൗ വിഷയത്തിൽ പഴയ ഭരണ സമിതിയെ കുറ്റം പറഞ്ഞു കൊണ്ട് ആയിരുന്നു. പഴയ ഭരണ സമിതിയുടെ കെടുകാര്യസ്ഥത ആണ് അക്കൗണ്ട് ക്യാൻസലായത് എന്നായിരുന്നു ആരോപണം . അതിന് എതിരെ പഴയ ജനറൽ ട്രഷറർ വിശദീകരണങ്ങളും ആയി വിശ്വാസികളുടെ മുന്നിൽ വരികയും ചെയ്തു. നാം അടക്കാൻ ഉള്ള പെനൽറ്റി അടച്ചാൽ ഓപ്പൺ ചെയ്യാം എന്നത് ആയിരുന്നു വിശദീകരണം. പുതിയ ഭരണ സമിതി വന്നപ്പോൾ വിശ്വാസികളുടെ മുന്നിൽ വലിയ കൊലാഹലങ്ങൾ ഉണ്ടാക്കി ഞങൾ ഓപ്പൺ ചെയ്യും എന്ന് പറഞ്ഞു രംഗത്ത് വന്നിരുന്നു. പുതിയ അക്കൗട് ഓപ്പൺ ചെയ്യുന്നതും ആയി ബന്ധപ്പെട്ട് സര്ക്കാര് ഭാഗത്ത് നിന്നും സഭക്ക് അനുകൂലം ആയ നീക്കവും ആയി സർക്കാർ ഭരണ സമിതിയെ സമീപിച്ചിട്ടും ഇതുവരെ ഒരു പ്രതികരണവും സഭക്ക് അനുകൂലം ആയി ഭരണ സമിതി നടത്തിയിട്ടില്ല. മാർച്ച് പതിനെട്ടാം തീയതി സഭക്ക് അയച്ച രേഖയിൽ രണ്ടു മാസത്തെ സമയം പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സർക്കാർ അനുവാദം നൽകിയിരുന്നു. ഇനിയും വിരലിൽ എണ്ണാവുന്ന സമയം മാത്രം ശേഷിക്കെ നേതൃത്വം അനങ്ങാ പാറനയം ആണ് സ്വീകരിക്കുന്നത്. ജനറൽ പ്രഡിഡന്റിനു അദ്ദേഹത്തിന്റെ സ്വകാര്യ ഫൗണ്ടേഷനിൽ എഫ് സി ആർ എ അക്കുന്റ് ഉള്ളതിനാൽ ഐ പി സി ക്കു വരുന്ന ഫണ്ട് അതിൽകൂടെ മാറി എടുക്കാൻ ജനറൽ പ്രസിഡന്റ് നടത്തുന്ന നീക്കം ആണ് സഭയുടെ എഫ് സി ആർ എ ക്കെതിരെ അനുകൂലം ആയ നിലപാട് സ്വീകരിക്കാത്തത് എന്ന് ഒരു കൂട്ടർ വാദിക്കുന്നു. ഇപ്പൊ അമേരിക്കയിൽ കേരളത്തിലെ പാസ്റ്റർ റീലീഫ് ഫണ്ട് എന്ന ഒരു പിരിവ് നടക്കുന്നുണ്ട്. ഇതില് വരുന്ന ഫണ്ടുകൾ ഇപ്പൊൾ സ്വകാര്യ അക്കൗണ്ട് വഴി നാട്ടിൽ എത്തിക്കാൻ ശ്രമം നടത്തുന്നു. സഭയെ കട്ട് മുടിച്ചു നശിപ്പിച്ചു വളർച്ച മുരടിപ്പിക്കാൻ നടക്കുന്ന കുത്സിത ശ്രമങ്ങളെ ഒറ്റ കെട്ടായി നേരിടാൻ വിശ്വാസികൾ രംഗത്ത് വരണം.

ഏതാണ്ട് നാൽപത്തി മൂന്നു ലക്ഷം രൂപ പേനാൾട്ടി അടക്കാൻ ഉണ്ടു. എഫ് സി ആർ എ ഓപ്പൺ ചെയ്യാൻ വേണ്ടി ഇൗ തുക നൽകാൻ സഭക്ക് വേണ്ടി പലരും മുന്നോട്ട് വന്നിട്ടുണ്ട് എന്നിട്ടും നേതൃത്വ തിന് വലിയ താൽപര്യം ഇല്ല. കോടതിയെ സമീപിച്ചാൽ ഇൗ തുക തിരികെ ലഭിക്കുന്നതും ആണ്. എന്നാല് ഐ പി സി യുടെ അക്കൗണ്ട് ഓപ്പൺ ചെയ്യാതെ ജനറൽ പ്രസിഡന്റിന്റെ സ്വകാര്യ അക്കൗണ്ട് വഴി ഐ പി സി ക്കു വേണ്ടി പണം വരുത്തുകയും ആ അക്കൗണ്ട് വഴി വരുന്ന പൈസയുടെ കണക്ക് സഭയെ ബോധിപ്പിക്കേണ്ട ആവശ്യം ഇല്ലാത്തത് കൊണ്ടും കണക്ക് ഇല്ലാതെ പൈസ വരുത്തി തട്ടിപ്പ് നടത്താൻ ഉള്ള നീക്കം ആണ് ഇതിന്റെ പിന്നിൽ എന്നതാണ് വിവരം. എന്തായാലും മേയ് പതിനേഴു വരെ ഉള്ള സമയത്തിൽ സർക്കാരിനെ നേതൃത്വം സമീപിച്ചു സഭക്ക് അനുകൂലം ആയ നിലപാട് സ്വീകരിച്ചില്ല എങ്കിൽ സഭയെ തളർത്താൻ ഇപ്പൊൾ നേതൃത്വം നടത്തുന്ന കൂടുതൽ കുത്സിത പ്രവർത്തന ങ്ങളുടെ വിവരങ്ങൾ വെളിയിൽ വരും.

സഭയുടെ എഫ് സി ആർ എ കളയാൻ കേസ് കൊടുത്ത ആൾ തന്നെ അത് തിരിച്ച് പിടിക്കാൻ എന്ന വ്യാജേന വീണ്ടും കേസും ആയി നടക്കുന്ന വിവരവും ജനങ്ങളുടെ ഇടയിൽ പാട്ടാണ്. സഭയുടെ കാശു കൊണ്ട് കേസ് നടത്തി ചിലവ് കഴിയുന്ന ആളാണ് ഒരിക്കലും നടക്കാത്ത കാര്യത്തിന് കേസും ആയി നടക്കുന്നത് ആ വകയിലും കുറച്ചു കാശു തട്ടാം. സർക്കാര് ഇങ്ങോട്ട് സമീപിച്ച സ്ഥിതിക്ക് സുഗമം ആയി കാര്യങ്ങൽ നടക്കും എന്നിരിക്കെ അതിന് മുതിരാതെ കാശു അടിക്കാൻ വേണ്ടി നടക്കാത്ത ഒരു കാര്യത്തിന് കോടതി കയറി ഇറങ്ങുക. പ്രഹസനങ്ങൾ നടത്തി വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ട് കാശു തട്ടുക എന്നത് മാത്രം ആണ് ലക്ഷ്യം.

 

Leave A Reply

Your email address will not be published.