Lekhakan News Portal

കൊറോണക്കിടെ ടിവി ഷോ മത്സരാർഥിക്ക് വിമാനത്താവളത്തിൽ സ്വീകരണം; 79 പേർക്കെതിരേ കേസെടുത്തുകൊറോണക്കിടെ ടിവി ഷോ മത്സരാർഥിക്ക് വിമാനത്താവളത്തിൽ സ്വീകരണം; 79 പേർക്കെതിരേ കേസെടുത്തുV

0

കൊച്ചി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കനത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തിയ കൊച്ചി വിമാനത്താവളത്തിൽ ടിവി ഷോ മത്സരാർഥിക്ക് ആരാധകർ ഒത്തുകൂടി സ്വീകരണം ഒരുക്കിയ സംഭവത്തിൽ പോലീസ്‌ കേസ് എടുത്തു. സംഭവത്തിൽ പേരറിയാവുന്ന നാല്‌ പേർക്കെതിരേയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.

കൊറോണ പടരുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ തുടരുമ്പോൾ ഒരു ടിവി ഷോ മത്സരാർഥിയും ഫാൻസ് അസോസിയേഷനും ചേർന്ന് വിമാനത്താവള പരിസരത്ത് ഞായറാവ്ച രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും കൂടുതൽ ജനങ്ങൾ ഒത്തുചേർന്ന ചടങ്ങുകളെല്ലാം ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്ക് മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

മനുഷ്യ ജീവനെക്കാളും വില താരാരാധനക്ക് കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല. ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിന് ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കുമെന്നും ജില്ലാ കളക്ടർ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേസ് എടുത്തു !
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ് അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു .
മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.

Leave A Reply

Your email address will not be published.