Lekhakan News Portal

മാസ്കുകൾ എങ്ങനെ ധരിക്കണം

0

വായുവിലൂടെ പകരുന്ന രോഗങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനാണ് മാസ്ക് ഉപയോഗിക്കുന്നത്…..

രോഗലക്ഷണങ്ങൾ ഉള്ളവരും രോഗബാധിത പ്രദേശങ്ങളിൽ നിന്നും മടങ്ങി വന്നവരും രോഗബാധിതരെ പരിചരിക്കുന്നവരും പ്രതിരോധത്തിനായി മാസ്കുകൾ ധരിക്കുന്നതാണ് നല്ലത്.

മാസ്ക് എങ്ങനെ ധരിക്കണം

മാസ്ക് ധരിക്കുമ്പോൾ മൂക്കിനു മുകളിലും താടിക്കു താഴ്ഭാഗത്തും എത്തുന്ന തരത്തിൽ ആദ്യം മുകൾ ഭാഗത്തെ കെട്ടും (ചെവിക്കു മുകളിൽ) രണ്ടാമത് താഴ്ഭാഗത്തെ (ചെവിക്കു താഴെ കൂടി കഴുത്തിന് പുറകിൽ) കെട്ടും ഇടുക.
മിക്കവാറും മാസ്കുകളിൽ നിറമുള്ള ഭാഗം പുറത്തേക്കും വെളുത്ത നിറത്തിലുള്ള ഭാഗം മുഖത്തോടും ചേർന്നിരിക്കുന്ന രീതിയിലുള്ളതാകും. ഇത് ശ്രദ്ധിച്ച് വേണം മാസ്ക് ധരിക്കാൻ.
മാസ്ക് ധരിച്ച ശേഷം മാസ്കിന്റെ മുൻവശങ്ങളിൽ തൊടരുത്. മാസ്ക് ധരിച്ച ശേഷം മൂക്കിനു മുകളിൽ വരുന്ന ഭാഗം ചേർത്ത് വയ്ക്കണം. നനവ് ഉണ്ടായാലോ, മാസ്ക് വൃത്തിഹീനമായെന്ന് തോന്നിയാലോ ഉടൻ തന്നെ അത് മാറ്റണം. ഒരു കാരണവശാലും മാസ്ക് കഴുത്തിലേക്ക് താഴ്ത്തുകയോ മൂക്കിനു താഴെ വച്ച് കെട്ടുകയോ ചെയ്യരുത്. മാസ്ക് ധരിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ അതിന് കേടുപാടുകൾ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പ് വരുത്തണം.

അഴിച്ചുമാറ്റുമ്പോൾ മാസ്ക് അഴിച്ചു മാറ്റുമ്പോൾ ആദ്യം താഴ്ഭാഗത്ത് കെട്ടും പിന്നീട് മുകൾ ഭാഗത്തെ കെട്ടും അഴിച്ച ശേഷം മാസ്കിന്റെ മുൻവശത്ത് സ്പർശിക്കാതെയും നമ്മുടെ ശരീരത്തിൽ സ്പർശിക്കാതെയും സൂക്ഷിക്കുക. ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയരുത്.
ഉപയോഗിച്ച മാസ്ക് കത്തിച്ചു കളയുകയോ ബ്ലീച്ചിങ്് ലായനിയിൽ ഇട്ടു അണുവിമുക്തമാക്കി കുഴിച്ചു മൂടുകയോ ചെയ്യുക. മാസ്ക് ധരിക്കുന്നതിനു മുൻപും, മാസ്ക് അഴിച്ചു മാറ്റിയ ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക

വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കുകയെന്നതാണ് പ്രധാനം. മാസ്ക് ധരിക്കാന്‍ രോഗികള്ക്കും അല്ലാത്തവര്ക്കും ഒരു രീതി മാത്രമാണുള്ളത്. നിറമുള്ള വശം പുറത്ത് വരുന്ന രീതിയിലാവണം മാസ്ക് ധരിക്കേണ്ടത്. തിരിച്ചും മറിച്ചുമുള്ള രീതിയില്‍ മാസ്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി. മാസ്കിന്റെ പുറത്തെ ആവരണം ബാഷ്പം കടക്കാത്തതും, അകത്തെ ആവരണം ബാഷ്പത്തെ ആഗിരണം ചെയ്യുവാനും ഉള്ളതാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്‍ 95 മാസ്കുകള്‍ ആയിരിക്കും മറ്റ് മാസ്കുകളേക്കാള്‍ ഉചിതമെന്നും വിദ്ഗധര്‍ വിശദമാക്കുന്നു. ഇന്ത്യയിലെ മൂന്നാമത്തെ കൊറോണ വൈറസ് ബാധയും കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 362 പേരാണ് ഇതിനോടകം കൊറോണ വൈറസ് ബാധയെ തുടര്ന്ന് മരിച്ചിട്ടുള്ളത്.

കടപ്പാട്

Leave A Reply

Your email address will not be published.