Lekhakan News Portal

ഐ.പി.സിയുടെ വസ്തുവകകൾക്ക് പൂട്ടുവീഴുന്നു.

0

കുമ്പനാട്: ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭ (ഐപിസി) കേരള സ്‌റ്റേറ്റിലെ സഭകളുടെ വസ്തുവകകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും പരിശോധിയ്ക്കുന്നതിനുമായി നിയോജക മണ്ഡലം തലത്തിൽ ഉപസമിതിയെ നിയോഗിച്ചു.

ഐ.പി.സിയുടെ ചരിത്രത്തിലെ നിർണ്ണായകമാവുന്ന തീരുമാനമാണിത്., മാർച്ച് 3 ന് കുമ്പനാട്ട് കൂടിയ ഐപിസി കേരള സ്റ്റേറ്റ് കൗണ്സിൽ യോഗമാണ് ഇങ്ങനൊരു തീരുമാനമെടുത്തത്.. ഇത് വിശ്വാസികളുടെയും കൗൺസിലംഗങ്ങളുടെയും അനേക വർഷങ്ങളായുളള ആവശ്യമായിരുന്നു. ഓരോ സഭകളുടെയും ഉടമസ്ഥാവകാശവും ആസ്തി നിർണ്ണയവും സംബന്ധിച്ചുള്ള വിവരങ്ങളുടെ ക്ലിപ്തത. വസ്തുവകകൾ സ്വന്തംപേരിൽ ആക്കിയവർക്ക് പൂട്ടുവീഴാനാണ് സാധ്യത.
ആദ്യഘട്ടമെന്ന നിലയിൽ സഭകളുടെ വസ്തുവിൻ്റെ ഉടമസ്ഥതാ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഐപിസിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സഭകളുടെ വിവരം, വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നവ, മറ്റിതര ഉടസ്ഥതകളിൽ പ്രവർത്തിക്കുന്ന കൂടി വരവുകൾ ഏതെക്കെ എന്നിവയുടെ വിവരങ്ങൾ കമ്മിഷൻ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും. ഏപ്രിൽ 30 നുള്ളിൽ റിപ്പോർട്ടുകൾ കമ്മിഷൻ സ്റ്റേറ്റ് കൗൺസിലിൽ സമർപ്പിക്കണം. സെന്റർ ശുശ്രുഷകന്മാർ അതാതിടങ്ങളിലെ സഭകളുടെ ആധാരങ്ങളുടെ കോപ്പികൾ ശേഖരിച്ച് കമ്മിഷന് നല്കണം. ഇതു സംബന്ധിച്ച സർക്കുലർ എല്ലാ സെൻ്റർ ശുശ്രൂഷകന്മാർക്കും കൗൺസിൽ ഓഫീസിൽ നിന്നും അയയ്ക്കും.

കമ്മിഷൻ അംഗങ്ങൾ: പത്തനംതിട്ട: പാസ്റ്റർമാരായ സാംകുട്ടി ജോൺ, സാം പനച്ചയിൽ, ബ്രദർ ഫിന്നി പി മാത്യു , കൊല്ലം: പാസ്റ്റർമാരായ ഡാനിയേൽ ജോർജ്, ജോൺ റിച്ചാർഡ്, ജോസ് കെ. ഏബ്രഹാം, ബ്രദർ പി.വി. കുട്ടപ്പൻ. തിരുവനന്തപുരം: സഹോദരന്മാരായ എൽ.കെ.റോയി, പീറ്റർ മാത്യു കല്ലൂർ, റെജി കൊന്നനില്ക്കുന്നതിൽ. ആലപ്പുഴ: പാസ്റ്റർമാരായ എബ്രഹാം ജോർജ്, സിനോജ് ജോർജ്, ബ്രദർ ജസ്റ്റിൻ രാജ്. ഇടുക്കി: പാസ്റ്റർമാരായ എം, ഐ.കുര്യൻ, ജോസഫ് ജോൺ, ബ്രദർ ബിജു രാമക്കൽമേട്, ബ്രദർ ഷിജോ കട്ടപ്പന നോർത്ത് മലബാർ:പാസ്റ്റർ അലക്സ് പാപ്പച്ചൻ, ബ്രദർ തോമസ് ജേക്കബ്. മലപ്പുറം:പാസ്റ്റർ ബിജോയ് കുര്യാക്കോസ്,സജി മത്തായി കാതേട്ട്. പാലക്കാട്:പാസ്റ്റർ ചാക്കോ ദേവസ്യ, പി.വി.മാത്യു, പാസ്റ്റർ ജയിംസ് വർഗീസ്. തൃശൂർ:പാസ്റ്റർമാരായ സാം വർഗീസ്, മാത്യു കെ വർഗീസ്, സഹോദരന്മാരായ മനോജ് ഏബ്രഹാം മുല്ലക്കര, സി.വി.മാത്യു. എറണാകുളം: പാസ്റ്റർ സണ്ണി കുര്യൻ, പാസ്റ്റർ ജോയി എ ജേക്കബ്, മാത്യു കിങ്ങിണിമറ്റം, മിജോ ജോർജ്. കോട്ടയം:പാസ്റ്റർ തോമസ് ചാരുവേലി, പാസ്റ്റർ സുധീർ വർഗീസ്, പാസ്റ്റർ സുനിൽ വേട്ടമല, പാസ്റ്റർ സാജു സി.ജോസഫ്, ജോൺസൻ മാത്യു.

കൂടാതെ അതാത് ജില്ലകളിലുള്ള മറ്റു കൗൺസിൽ മെമ്പർമാരും കമ്മിഷൻ അംഗങ്ങളായിരിക്കും.

Leave A Reply

Your email address will not be published.