fbpx
Lekhakan News Portal

കൊന്നതാണ് ഈ പാവങ്ങളെ

0 670
കണ്മുന്നിൽ കീടനാശിനി കുടിച്ച് അച്ഛനും അമ്മയും ജീവനൊടുക്കുന്ന കാഴ്ച്ച കാണേണ്ടിവരുന്ന കുഞ്ഞുങ്ങൾ…
ജീവനില്ലാത്ത ശരീരങ്ങളെ / മാതാപിതാക്കളെ കെട്ടിപിടിച്ചു വാവിട്ട് കരയുന്ന ഈ മക്കളുടെ ചിത്രം എത്രമേൽ ഹൃദയഭേദകമാണ്…
മധ്യപ്രദേശിലെ ഗുണയിൽ ഒരുവർഷത്തെ പ്രയത്നഫലമായുണ്ടാക്കിയ കാർഷിക വിളകൾ ജെസിബി ഉപയോഗിച്ച് ഉഴുതുമറിച് ഭൂമി ഏറ്റെടുക്കാൻ വന്ന പോലീസിനോട് ദളിതരായ രാജുവും സാവിത്രിയും എത്ര കരഞ്ഞുപറഞ്ഞിട്ടും
പോലീസ് വഴങ്ങിയില്ല…
സ്വന്തം മക്കളുടെ മുന്നിൽ വെച്ച്/ നിരവധി മാധ്യമപ്രവർത്തകരുടെ മുന്നിൽ വെച്ച് പോലീസ് അവരെ ക്രൂരമായി ലാത്തിച്ചാർജ് ചെയ്തു….
ജീവിതത്തിന്റെ അവസാന തിരിനാളവും കെട്ടുപോയെന്ന് മനസിലാക്കിയ ആ അച്ഛനുമമ്മയും കീടനാശിനി കുടിച് ആത്മഹത്യ ചെയ്തു…..
ഈ രാവിലെ ഉറക്കം തന്നെ കെട്ടുപോയിരിക്കുന്നു…
എന്റെ മക്കൾ സുഖമായി കട്ടിലിൽ കിടന്നുറന്നങ്ങുന്നുണ്ട്….
അതിനേക്കാൾ പ്രായം കുറഞ്ഞ ആ കുഞ്ഞുങ്ങൾ ഇനിയെന്ത് ചെയ്യും…
അമിതാബ് ബച്ചന്റെ ദിവ്യ കൊറോണ
പ്രൈംടൈമിൽ മണിക്കൂറുകളോളം ചർച്ച ചെയ്ത ദേശീയമാധ്യമങ്ങൾ
ഈ കാഴ്ച്ചയിൽ വിപണിമൂല്യമില്ലെന്ന് കണ്ട് തമസ്കരിച്ചു…
അവർ ജോർജ് ഫ്ലോയിഡിന് വേണ്ടി മെഴുകുതിരി കത്തിക്കും
പക്ഷേ….
ഇത്തരം അനീതികൾക്കെതിരെ കൃത്യമായി ക്യാമറകണ്ണുകൾ അടച്ചുവെക്കും…
കേരളമൊഴിച്ചുള്ള ഒരു സംസ്ഥാനത്തിലും നിങ്ങൾക്ക് ചില
സൊ കാൾഡ് അടയാളങ്ങളില്ലെങ്കിൽ
ചുവന്നുതുടുത്ത കവിളുകളില്ലെങ്കിൽ
ദേഹത്ത് പൂണൂൽ ഇല്ലെങ്കിൽ
ആഡംബര കാറുകളില്ലെങ്കിൽ
അംഗരക്ഷകരില്ലെങ്കിൽ
ഫ്യുഡലിസത്തിന്റെ ഹെജിമൊണി ഇല്ലെങ്കിൽ
നിങ്ങളെ അവർ ആട്ടിപ്പായിക്കും
ആ വാസസ്ഥലം നിങ്ങളുടെതാണെങ്കിൽ കൂടി…
മനുഷ്യനെന്ന പരിഗണന പോലും
എന്തിന് ദാഹിച്ചാൽ ഒരുതുള്ളി വെള്ളം പോലും ലഭിച്ചെന്ന് വരില്ല
#കൊന്നതാണ്_ഈ_പാവങ്ങളെ
ഒരുനാൾ ഈ ജനത അവരെ അധമരാക്കി നിർത്തിയ ജാതിവ്യവസ്ഥയെന്ന അടിസ്ഥാന കാരണത്തെ ചെറുത്തുതോല്പിക്കും
ഉറപ്പ്….

Get real time updates directly on you device, subscribe now.

Comments
Loading...
%d bloggers like this: