Lekhakan News Portal

കോട്ടയം പത്തനംതിട്ട അതിർത്തികൾ മുഴുവൻ അടച്ചു.

0

പത്തനംതിട്ട : ഇന്ന് 13 പേര്‍ക്കുകൂടി കോവിഡ് . കോട്ടയത്ത് ആറുപേര്‍, ഇടുക്കി നാലുപേര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര് ജില്ലകളില്‍ ഒരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ രോഗികളില്‍ അഞ്ചുപേര്‍ തമിഴ്നാട്ടില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വിദേശത്ത് നിന്നെത്തി.എന്നാല്‍ ഒരാള്‍ക്ക് എങ്ങിനെ രോഗം ബാധിച്ചുവെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്‍ഞു. ആറുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാനത്തെ റെഡ്സോണുകളില്‍ മാറ്റം വന്നു. നേരത്തെ ഗ്രീന്‍ സോണിലായിരുന്ന കോട്ടയം ഇടുക്കി ജില്ലകളെ റെഡ് സോണിലാക്കി. ഒപ്പം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളും റെഡ് സോണില്‍ തുടരും. ഇടുക്കിയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയത്ത് അയ്മനം, അയര്‍ക്കുന്നം, തലയോലപ്പറമ്പ് എന്നി പ്രദേശങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. കോട്ടയം പത്തനംതിട്ട അതിർത്തികൾ മുഴുവൻ ഭാഗീകമായി അടച്ചതായാണ് റിപ്പോർട്ട്. കർശന നിയന്ത്രണത്തിലൂടെ ആയിരിക്കും യാത്രക്കാരെ കടത്തിവിടുക. കേരളം വീണ്ടും റെഡ് സോണിലേക്കു പോകുമോ എന്ന ഭയത്തിലാണ് അധികൃതർ..

Leave A Reply

Your email address will not be published.