Lekhakan News Portal

തങ്കു പാസ്റ്ററുടെ സ്വർഗീയ വിരുനിന് പോയി, മകളേ കെട്ടിച്ചയക്കാൻ വയ്ച്ച 68 ലക്ഷവും 16 പവനും കൂടെ പോയി

0

കോട്ടയം: കൊറോണ ഭീതിയിൽ ആത്മീയ കേന്ദ്രങ്ങൾ എല്ലാം അടച്ചു പൂട്ടലിൽ ആണ്‌. ആൾ ദൈവങ്ങളും ധാന്യ കേന്ദ്രങ്ങളും എല്ലാം ഇപ്പോൾ റെസ്റ്റിലുമാണ്.. അതിനിടെ ഇതാ തങ്കു പാസ്റ്ററുടെ സ്വർഗീയ വിരുന്നിത്തിയ റിട്ട. പ്രിൻസിപ്പലിന് കിട്ടിയത് മുട്ടൻ പണി.ഇവർക്ക് നഷ്ടമായത് 68 ലക്ഷം രൂപയും 16 പവൻ സ്വർണവുമാണ്. കളത്തിപ്പടി മരിയൻ സ്‌കൂളിലെ റിട്ട. പ്രിൻസിപ്പലിന്റെ മകളേ കെട്ടിച്ചയക്കാൻ വയ്ച്ചിരുന്ന പണവും സ്വർണ്ണവുമാണ്‌ പോയത്.തങ്കു പാസ്റ്ററുടെ സ്വർഗീയ വിരുന്നിൽ വന്ന ദമ്പതിമാരായ 2 ഭക്തരാണ്‌ ഇതെല്ലാം അടിച്ച് മാറ്റിയത്.

സ്വർഗീയ വിരുന്ന് ആരാധനയുടെ ഭാഗമായി എത്തിയപ്പോൾ മകളുടെ വിവാഹം ശരിയാക്കി തരാം എന്ന് വിശ്വസിപ്പിച്ച് കൊട്ടാരക്കര സ്വദേശിനിയും ഇവരേക്കാൾ എട്ട് വയസ് കുറഞ്ഞ ഇവരുടെ ഭർത്താവും ചേർന്ന് സമീപിക്കുകയായിരുന്നു. ഇത് വിശ്വസിച്ച പ്രിൻസിപ്പലാണ് ചതിയിൽ പെട്ടത്. ഇതോടെ തങ്കു പാസ്റ്ററുടേതടക്കമുള്ള സ്വർഗീയ വിരുന്ന് പരിപാടിക്ക് പങ്കെടുക്കുന്നവർ എത്തരത്തിൽ ഉള്ളവരായിരിക്കും എന്നതിനെ സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. ഇത്തരം വിശ്വാസികളെ തട്ടിപ്പുകാരിൽ നിന്നും രക്ഷിക്കാൻ ഒരു തങ്കു പാസ്റ്ററുടെയും സ്വർഗീയ വിരുന്നിന് സാധിക്കില്ല. സ്വർഗീയ വിരുന്ന് പോലുള്ള പരിപാടികളിൽ ഇത്തരം ദുരുദേശത്തോടെ എത്തുന്നവരെ കണ്ടെത്താൻ സാധിക്കില്ല.

ഒടുവിൽ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരുക്കിയ കെണിയിൽ ദമ്പതികൾ വീഴുകയും. ഇരുവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊട്ടാരക്കര തൃക്കൂന്നമംഗലം അജോയ് വില്ലയിൽ ബിജോയ് (39), ഭാര്യ ഷൈനി (47) എന്നിവരെയാണ് തട്ടിപ്പിന് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ചുങ്കത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇവർ. കളത്തിപ്പടി മരിയൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ എട്ടുവീട്ടിൽ മേരി വിജയന്റെ പണവും സ്വർണവുമാണ് നഷ്ടപ്പെട്ടത്. ഇവർ തങ്കുപാസ്റ്ററുടെ സ്വർഗീയ വിരുന്നിൽ സാക്ഷ്യം പറയാൻ എത്തിയതായിരുന്നു. സമൂഹത്തിൽ ഉയർന്ന സ്ഥാനത്തുള്ളവർ സ്വർഗീയ വിരുന്നിൽ സാക്ഷ്യം പറഞ്ഞാൽ ആളുകൾ ഇത് വിശ്വസിക്കുകയും കൂടുതൽ പേർ പരിപാടികൾക്ക് എത്തുകയും ചെയ്യും. ഈ തട്ടിപ്പാണ് നാളുകളായ് സ്വർഗീയ വിരുന്നുകാർ പിന്തുടർന്ന് വരുന്നത്.

ഇതിന്റെ ഭാഗമായിട്ടാണ് മേരി സെബാസ്റ്റ്യനും സ്വർഗീയ വിരുന്നിൽ സാക്ഷ്യം പറയാൻ എത്തിയത്. സ്വർഗീയ വിരുന്ന് പരിപാടിക്ക് ഇടെയാണ് മേരി ഷൈനിയെ പരിചയപ്പെടുന്നത്. ഇടയ്ക്കിടെ ആരാധനയ്ക്ക് എത്തിയിരുന്ന ഷൈനി മേരിയുമായി അടുത്തു. തുടർന്ന് മേരിയുടെയും കുടുംബത്തിന്റെയും പൂർണമായ വിവരം ഷൈനി മനസിലാക്കി. മേരിയുടെ മകളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് ഷൈനി മനസിലാക്കുകയും വിവാഹാലോചനയും ആയി എത്തുകയും ചെയ്തു.

വിദേശത്തുള്ള കോടീശ്വരനായ യുവാവിന്റെ ആലോചനയുമായാണ് ഷൈനി മേരിയ സമീപിച്ചത്. ഫോണിലൂടെ കാര്യങ്ങൾ സംസാരിച്ച് വിവാഹം ഏതാണ്ട് ഉറപ്പിച്ച രീതി വരെ എത്തിയിരുന്നു. കോടീശ്വരനായ വരനെ പറ്റി പല സങ്കൽപ്പ കഥകളും ഷൈനി മേരിയോട് പറഞ്ഞു. ഇതെല്ലാം മേരി വിശ്വസിക്കുകയും ചെയ്തു. ഇതോടെയാണ് ഷൈനിയുടെ തട്ടിപ്പിൽ മേരി വീഴുന്നത്. കൂടാതെ മകളുടെ പ്രതിശ്രുത വരൻ എന്ന പേരിൽ മേരിക്ക് ഫോൺ കോളുകൾ എത്തി. സ്ഥിരമായി ഫോണിൽ സംസാരിച്ചിരുന്ന മകളുടെ പ്രതിശ്രുത വരൻ മേരിയോട് പണം കടം ചോദിച്ചു. തന്റെ ബിസിനസ് വളർച്ചയ്ക്കു വേണ്ടിയാണെന്നായിരുന്നു ഇതെന്നാണ് പറഞ്ഞ്. മകളെ വിവാഹം ചെയ്യാൻ പോകുന്നയാൾക്ക് പണം കടമായി കൊടുക്കുന്നതിൽ തെറ്റുണ്ടെന്ന് മേരിക്കും തോന്നിയില്ല. കൂടാതെ പണം നൽകാൻ ഷൈനിയും പ്രോത്സാഹിപ്പിച്ചു.

ഇത്തരത്തിൽ പല പ്രാവശ്യമായി 68 ലക്ഷം രൂപയും, 16 പവനും സംഘം തട്ടിയെടുത്തു. ഇതോടെയാണ് മേരി അപകടം അറിഞ്ഞത്. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും, വിവാഹത്തിന്റെ ചടങ്ങുകൾ നടക്കാതെ വന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തുടർന്നു മേരി വിജയൻ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു പരാതി നൽകുകയായിരുന്നു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. തുടർന്നു ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു

Leave A Reply

Your email address will not be published.