Lekhakan News Portal

കെസിയയുടെ സൈക്കിൾ ഇനി സെക്രട്ടറിയിലേക്കു പായും…

0

വണ്ടന്മേട്: പ്ലാന്തനത്തു വീട്ടിൽ പി എം വർഗീസിൻറെ ഇത് സന്തോഷത്തിന്റെ ദിനങ്ങളാണ്. സൈക്ലിംഗ് താരമായ ഇളയ മകൾ കെസിയ വർഗീസ് സെക്രട്ടറിയേറ്റു അസിസ്റ്റൻഡ് ആയി ജോലിയിൽ പ്രവേശിക്കുന്നു. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ തുടങ്ങിയ സൈക്ലിംഗ് കമ്പം കെസിയയെ എത്തിച്ചത് നേട്ടങ്ങളുടെ കൊടുമുടിയിലായിരുന്നു. സ്പോർട്സ് കൗൺസിലിൻറെ സഹായത്തോടെ തിരുവനന്തപുരം സ്വദേശി ചന്ദ്രൻ ചെട്ടിയാരുടെ പരിശീലനത്തിൽ വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി ചവിട്ടി കയറി ഈ ഹൈറേഞ്ചുകാരി ഇപ്പോ നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. സംസ്ഥാന തലത്തിൽ ആറു മെഡലും ദേശീയ തലത്തിൽ 84 മെഡലും കെസിയ സ്വന്തമാക്കി. 2014 ൽ കോമൺവെൽത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു. 2015 ലെ ലോക സൈക്ലിംഗ് ചമ്പ്യാൻഷിപ്പിലും ശ്രദ്ധേയ നേട്ടം കൈവരിക്കാൻ കെസിയക്ക് കഴിഞ്ഞു. പത്തു രാജ്യങ്ങൾ പങ്കെടുത്ത ഏഷ്യ കപ്പ് മത്സരത്തിൽ കെസിയ അടങ്ങുന്ന ടീമിന് സ്വർണ്ണം ലഭിച്ചു. അന്തർ ദേശീയ തലത്തിൽ രാജേന്ദ്ര ശർമയുടെ കീഴിലായിരുന്നു പരിശീലനം. കഠിനാധ്വാനവും ദീർഘ നാളത്തെ പരിശീലനവും ദൈവാനുഗ്രഹവുമാണ് ഈ വിജയത്തിന് പിന്നിൽ എന്ന് കെസിയ പറയുന്നു. കേസിലെ ഇപ്പോ എറണാകുളത്തു പൊതുവിതരണ വകുപ്പിൽ ക്ലർക്കാണ്. ഭർത്താവ് റോണി കോര നേവൽ സ്കൂളിൽ അദ്ധ്യാപകനും. സൂസമ്മ വര്ഗീസ് ആണ് ‘അമ്മ. പിതാവ് പി എം വര്ഗീസ് ചർച്ച് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ ആണ്. ബ്ലസൻ, ബ്ലസി എന്നിവരാണ് സഹോദരങ്ങൾ

Leave A Reply

Your email address will not be published.