Lekhakan News Portal

അൽ-താഹിറെ ദൈവാലയം യുനെസ്‌കോയും യു എ ഇ യും ചേർന്ന് പുനർനിർമ്മിക്കും; ലക്ഷ്യം മൊസൂളിന്റെ പുനരുജ്ജീവനം

0

ഇറാഖ്: മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ നശിപ്പിച്ച ഇറാഖിലെ ചരിത്ര പ്രസിദ്ധമായ അൽ തഹിര ഇമ്മാക്കുലേറ്റ് കൺസപ്ഷൻ കത്തീഡ്രൽ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ഹെറിറ്റേജ് ഏജൻസിയായ യുനെസ്‌കോ. യു‌എ‌ഇയുമായി സഹകരിച്ചാണ് ദേവാലയത്തിന്റെ പുനർനിർമ്മാണം ഉടൻ ആരംഭിക്കുക. പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മൊസൂളിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയെന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും യുനെസ്‌കോ വ്യക്തമാക്കി.

1862ൽ പണികഴിപ്പിച്ച ദേവാലയം 2014 ജൂണിൽ ഇസ്ളാമിക തീവ്രവാദികൾ ആക്രമിക്കുകയായിരുന്നു. ഉടനെ ആരംഭിക്കുന്ന പുനർനിർമ്മാണ പദ്ധതി വഴി പ്രദേശത്തെ യുവ കരകൗശല തൊഴിലാളികൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രദേശ നിവാസികൾക്ക് പരിശീലനം, തൊഴിൽമേഖലയിൽ കൂടുതൽ അറിവ് എന്നിവ നൽകാനും യുനെസ്‌കോ പദ്ധതിയിട്ടിട്ടുണ്ട്.

1873ൽ നിർമ്മിക്കുകയും പീന്നിട് ഭീകരാക്രമണത്തിൽ തകരുകയും ചെയ്ത അൽ-സാ ദേവാലയവും അൽ തഹിര ദേവാലയത്തിന് പുറമേ പുതുക്കിപ്പണിയുമെന്ന് യുനെസ്‌കോ നേരത്തെ വ്യക്തമാക്കിയിരിന്നു.ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളതൊട്ടിൽ എന്ന ഖ്യാതിയുണ്ടായിരിന്ന ഇറാഖിൽ ഐ‌എസ് അധിനിവേശത്തോടെ ക്രൈസ്തവ ജനസംഖ്യയിൽ വലിയ രീതിയിലുള്ള ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഇക്കാലമത്രയും പ്രദേശത്തെ ക്രിസ്ത്യാനികൾക്കും മറ്റ് വംശീയ ന്യൂനപക്ഷങ്ങൾക്കുമെതിരെ ഭീകരസംഘടനകൾ നടത്തിയ അക്രമങ്ങളിൽ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 28 ഓളം മതസ്ഥലങ്ങളെങ്കിലും നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അതിൽ ഏറ്റവും പ്രസ്‌കതിയുള്ളതാണ് 1862ൽ പണികഴിപ്പിച്ച ഈ ദൈവാലയം. പിന്നീട് 2014ൽ ദൈവാലയം അക്രമിക്കപ്പെടുകയും ദൈവാലയത്തിന്റെ മേൽക്കൂരയും പുറം മതിലും പൂർണ്ണമായും തകർക്കപ്പെടുകയുമായിരുന്നു. പുതുക്കിപ്പണിയുന്നതിനോടനുബന്ധിച്ച് അത് പുനസ്ഥാപിക്കുകയും അവശേഷിക്കുന്ന സീലിംഗ് പൊളിച്ചുമാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്യും. മാത്രമല്ല ദൈവലായത്തിനുള്ളിൽ ഉണ്ടായ ബോംബ്കുഴികളും നീക്കം ചെയ്യും.

എന്നാൽ പുനർനിർമ്മാണ പദ്ധതിവഴി പ്രദേശത്തെ മികവുറ്റ യുവ പ്രൊഫഷണലുകൾക്കും കരകൗശല തൊഴിലാളികൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രാദേശനിവാസികൾക്ക് പരിശീലനം, തൊഴിൽമേഖലയിൽ കൂടുതൽ അറിവ് എന്നിവ നൽകാനുമാണ് യുനെസ്‌കോ പദ്ധതിയിട്ടിരിക്കുന്നത്. അൽ താഹിറെ ദൈവാലയത്തിന് പുറമേ 1873ൽ നിർമ്മിക്കുകയും പീന്നിട് ഭീകരാക്രമണത്തിൽ തകരുകയും ചെയ്ത അൽ-സാ ദൈവാലയവും പുതുക്കിപ്പണിയുമെന്ന് യുനെസ്‌കോ ഒക്ടോബറിൽ നടത്തിയ പ്രഖ്യാപനത്തിൽ അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.