Lekhakan News Portal

ഇനി മലപ്പുറത്ത് ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗൾഫിൽ വണ്ടിയോടിക്കാം

0

ഷാർജ സർക്കാരിന്റെ മുന്നിൽ കേരളം ഉന്നയിച്ച നിർദേശങ്ങളിൽ ഒന്നായിരുന്നു ഡ്രൈവിംഗ് ട്രെയിനിംഗ് സെൻറർ. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുക്കാനാകുമെന്നതാണ് പ്രത്യേകത. ഇൻറർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഇതുവഴി ലഭിക്കും.

മലപ്പുറം: ഷാർജ മോഡൽ ഇന്റർനാഷണൽ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ കേരളത്തിലും. മലപ്പുറം വേങ്ങരയിലാണ് സെന്റർ സ്ഥാപിക്കുന്നത്. ഇൻകലിനു കീഴിലുള്ള 25 ഏക്കർ സ്ഥലത്താണ് സെൻറർ സ്ഥാപിക്കുക. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങൾ പ്രത്യേകമായി ഉണ്ടാകും. ഇൻകലിൻറെ വ്യവസായ പാർക്കിനോടനുബന്ധിച്ചാകും ഇത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. മോട്ടോർ വാഹന വകുപ്പിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻറ് റിസർച്ചിനായിരിക്കും (ഐഡിടിആർ) നടത്തിപ്പ് ചുമതല.

ഷാർജ സർക്കാരിന്റെ മുന്നിൽ കേരളം ഉന്നയിച്ച നിർദേശങ്ങളിൽ ഒന്നായിരുന്നു ഡ്രൈവിംഗ് ട്രെയിനിംഗ് സെൻറർ. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുക്കാനാകുമെന്നതാണ് പ്രത്യേകത. ഇൻറർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് ഇതുവഴി ലഭിക്കും.

ഷാർജയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നമ്മുടെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി ആവശ്യമായി മേൽനോട്ടം വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടൻ ഒപ്പിടും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. തുടർ നടപടികൾ സ്വീകരിക്കാൻ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, എ.കെ. ശശീന്ദ്രൻ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിങ്ങ്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു

Leave A Reply

Your email address will not be published.