കുമ്പനാട്: കോവിഡ് 19 വൈറസിന്റെ വ്യാപനത്തെത്തുടർന്ന് കേരളത്തിലും പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയിലും നടക്കുന്ന മുൻകരുതലുകളുടെ ഭാഗമായി മാർച്ച് 11, 12 തിയതികളിൽ നടത്താനിരുന്ന ഓതറ ഇന്ത്യാ ബൈബിൾ സെമിനാരിയുടെ ഗ്രാഡുവേഷനും ബൈബിൾ കോളേജിന്റെ 90 മതു വാർഷിക സമ്മേളനവും മ്യൂസിക്കൽ കൺസേർട്ടും മറ്റൊരു തിയതിയിലേയ്ക്ക് മാറ്റി വെച്ചതായി സെമിനാരി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സ്റ്റർലാ ലൂക്ക് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വൈറസ് വ്യാപനത്തിനെതിരായി സെമിനാരിയിൽ പ്രാർത്ഥനയും ബോധവത്ക്കരണ പരിപാടികളും ആരംഭിച്ചതായും അറിയിച്ചു.