Lekhakan News Portal

ആരാധനാലയങ്ങൾ തുറക്കണമോ? നിലപാട് വ്യക്തമാക്കി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്

0

തിരുവല്ല: കോവിഡ് 19 ഭീതിയിലാഴ്ത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ നിബന്ധനകളോടെ തുറക്കാം എന്ന ഉത്തരവിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നിലപാട് വ്യക്തമാക്കി. പൊതുജനാരോഗ്യ സംരക്ഷണത്തിനായി സർക്കാർ നിർകർഷിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുവാൻ ഒരു വിട്ടു വീഴ്ചയും കൂടാതെ തുടർന്നും എല്ലാ നിർദ്ദേശങ്ങളും കൃത്യമായി പാലിച്ചു കൂടാൻ കഴിയുന്ന കൂടിവരവുകൾ മാത്രമേ നടത്തുവാൻ പാടുള്ളു എന്ന് അറിയിച്ചു. വിശുദ്ധ സത്യവേദപുസ്തകം തൊടാതെയും ആരാധനാഗീതങ്ങൾ ആലപിക്കാതെയും മറ്റിതര നിയന്ത്രണങ്ങൾ പാലിച്ചും ആരാധനകൾ പ്രായോഗീകമാല്ലാത്തതിനാൽ ഒരറിയിപ്പുണ്ടാകുന്നതുവരെ പൊതു ആരാധനയും കൂടിവരവുകളും നടത്തേണ്ടതില്ല എന്നും, ആരാധനാലയങ്ങൾ പരിസരങ്ങൾ എന്നിവ ശുചീകരിച്ചു സാനിറ്റൈസ് ചെയ്യണമെന്നും നേതൃത്വം അറിയിച്ചു.

Leave A Reply

Your email address will not be published.