Lekhakan News Portal

ഏ. ജി യുടെ അഭിമാനമായി സോബി ബാലനും മണ്ണിൽ കുഞ്ഞുമോനും.

0 159

ഏ ജി കൺവെൻഷൻ ഗ്രൗണ്ട് യാഥാർഥ്യമാകുവാൻ വളരെയേറെ പ്രയത്നിച്ച ശ്രീ സോബി ബാലനെയും മണ്ണിൽ കുഞ്ഞുമോനെയും കൺവൻഷനിൽ മൊമെന്റോ നൽകി ആദരിച്ചു. ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആണ് സഭയുടെ ഉപഹാരം നൽകിയത്. കഴിഞ്ഞ ആറു മാസമായി ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു, ഒരുപാട് വെല്ലുവിളികളെ അഭിമികീകരിച്ചാണ് ഇവർ ഈ പദ്ധതിയെ യാഥാർഥ്യമാകുവാൻ പരിശ്രമിച്ചത്.. ചില രാഷ്ട്രീയ സംഘടനകൾ ഇതിനു പ്രത്യക്ഷമായി എതിർത്തപ്പോഴും അല്പംപോലും പിന്മാറാതെ ആ സ്വപ്ന യാഥാർഥ്യത്തിനുവേണ്ടി പോരാടിയത്. ബിൽഡിങ് കോൺട്രാക്ടർമാരായി പ്രവർത്തിക്കുന്ന ഇവർ തങ്ങളുടെ ഉപജീവനമാർഗത്തെപോലും മാറ്റിവെച്ചാണ് സഭയുടെ ഈ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയത്. ഇത് മറ്റുള്ള യുവജനങ്ങൾക് ഒരു പ്രചോദനമായി മാറി. കൺവെൻഷനിലും ഇവരുടെ പ്രവർത്തനങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു,. ഇത്തരത്തിൽ പ്രവർത്തിക്കുവാനുണ്ടായ പ്രചോദനം എന്തെന്ന് ചോദിച്ചപ്പോൾ ദൈവസഭയോടുള്ള തങ്ങളുടെ അളവറ്റ സ്നേഹവും ഇത് തങ്ങളുടെ ഉത്തരവാദിത്തവുമാണെന്നു ഇരുവരും പുഞ്ചിരിയോടെ പറയുമ്പോൾ ഇവർ എന്നും ദൈവസഭക് അഭിമാനമാണ്. കൂടാതെ ജിനു, റിബിൻ തിരുവല്ല, എന്നിവരുടെ പ്രവർത്തനങ്ങളും അഭിനതാര്ഹമാണ്.
ഇവർ കൊടുമൺ ഏ . ജി സഭാംഗമാണ് .

Get real time updates directly on you device, subscribe now.

Comments
Loading...