Lekhakan News Portal

ബ്രദർ റിബിൻ തിരുവല്ലയെ ആദരിച്ചു

0

അടൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസിഡഡർസ് (CA ) ബ്രദർ റിബിൻ തിരുവല്ലയെ ഉപഹാരം കൊടുത്തു ആദരിച്ചു. കഴിഞ്ഞ കാലങ്ങളിൽ താൻ ദൈവസഭക് വേണ്ടി ചെയ്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ ഉപഹാരം നൽകിയത്. പറന്തലിൽ പുതുതായി വാങ്ങിയ കൺവെൻഷൻ ഗ്രൗണ്ടിനോടുള്ള ബന്ധത്തിൽ ഉണ്ടായ പ്രശ്നങ്ങളിൽ ബ്രദർ റിബിൻ തിരുവല്ലയുടെ അവസരോചിതമായ ഇടപെടിൽ ആണ് വലിയ പ്രശ്നങ്ങളിൽ നിന്ന് ദൈവസഭയെ പിടിച്ചു നിർത്തിയത്. കേരളാ ഗവേണ്മെന്റുമായുള്ള തന്ടെ ഉന്നത ബന്ധങ്ങൾ ആ പ്രശ്നം പരിഹരിക്കുന്നതിന് ഇടയാക്കി. ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പങ്കെടുത്തതും ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടിൽ മൂലമാണ്. ഇങ്ങനെ വിവിധ നിലകളിൽ ദൈവസഭക്കുവേണ്ടി നിലകൊള്ളുന്ന ബ്രദർ റിബിൻ തിരുവല്ല അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭക്കു ഒരു അനുഗ്രഹവും മുതൽകൂട്ടുമാണ്.

Leave A Reply

Your email address will not be published.