Lekhakan News Portal

ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ്പ് കുമളി യൂണിറ്റ് ബോധവത്കരണവും സംഗീതസദസും നടന്നു.

0 306

കുമിളി : മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ജീവിതം നശിപ്പിക്കുന്ന ഇന്നിന്റെ തലമുറകളെ പാപത്തിൽ നിന്നും കരകയറ്റുവാൻ ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ്പ് കുമളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണവും സംഗീതസദസും നടന്നു.
പ്രശസ്ത ക്രൈസ്തവ ഗായകൻ ബ്രദർ സാംസൺ ചെങ്ങന്നൂർ ഗാനങ്ങൾ ആലപിച്ചു . ഷീലാ ദാസ് വചനം ശുശ്രൂഷിച്ചു. ഇന്നത്തെ സമൂഹത്തിൽ നാം അഭിമുകീകരിക്കുന്ന പ്രശ്നങ്ങൾക്കെതിരെ ബോധവത്കരണമായിരുന്നു ഈ യോഗത്തിന്റെ പ്രധാന ലക്‌ഷ്യം. യേശുവിലുള്ള രക്ഷയിലൂടെ മാത്രമേ നിത്യജീവൻ പ്രാപിക്കുവാൻ കഴിയുകയുള്ളു എന്ന് ഉത്‌ബോധിപ്പിച്ചു. അനേകം കർത്തൃദാസന്മാരും ദൈവമക്കളും പങ്കെടുത്തു.

Get real time updates directly on you device, subscribe now.

Comments
Loading...
%d bloggers like this: