കോട്ടയം : അടിമാലി പോലീസ് സ്റ്റേഷന് സമീപം കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശിനി ലൈലാമണി (56 ) കോട്ടയം മെഡിക്കൽ കോളേജ് ആശുപതിയിൽ ചിലിക്സയിലിരിക്കെ മരിച്ചു. ഇന്നലെ വൈകിട്ട് 4 : 30 നു അറിയുന്നു അന്ത്യം.
പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരു ഭാഗം തളർന്ന ലൈലാമണിയെ കഴിഞ്ഞ മാസം പതിനേഴിനാണ് കണ്ടെത്തിയത്. ഇവരുടെ ഒപ്പം ഉണ്ടായിരുന്ന മാത്യു ആണ് ഉപേക്ഷിച്ചു പോയത് എന്നാണ് ലൈലാമണി പോലീസിന് കൊടുത്ത വിവരം. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക് മാറ്റുകയായിരുന്നു. കട്ടപ്പനയിൽ ഇരട്ടയാറിൽ താമസിക്കുന്ന മകന്റെ അടുക്കലേക്ക് പോകുംവഴിയാണ് ഇവരെ പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചത്. ഒരു ദിവസം കഴിഞ്ഞാണ് ഈ വിവരം മറ്റുള്ളവർ അറിയുന്നത്, പതിനെട്ടിന് മകൻ മൻജിത് എത്തിയാണ് ലൈലാമണിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. മാത്യുവിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ട് എന്തിനാണ് ഇവരെ ഉപേക്ഷിച്ചതെന്നു ഇതുവരെയും വ്യക്തമായിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.