Lekhakan News Portal

ക്രൈസ്തവ വിശ്വാസത്തെ നിന്ദിച്ച് സർക്കാർ ജീവനക്കാരൻ: തഹസീൽദാർക്കു പരാതി

0

ചമ്പക്കുളം: ക്രൈസ്തവ മതവികാരത്തെ വൃണപ്പെടുത്തുന്ന വിധത്തിൽ സമൂഹ്യമാധ്യമത്തിലെ സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പിൽ പോസ്റ്റ് ഇട്ട ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വില്ലേജ് ഓഫീസ് ജീവനക്കാരനെതിരെ തഹസീൽദാർക്കു പരാതി. വീഡിയോ വിശ്വാസത്തെ അപമാനിക്കുന്നതാണെന്ന് ഗ്രൂപ്പിലെ ചില അംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾപ്പോലും സംഭവത്തെ ന്യായീകരിക്കാനാണ് അയാൾ തുനിഞ്ഞത്. വിവിധ ജാതി മത വിഭാഗത്തിൽ ഉൾപ്പെട്ട നൂറിലധികം അംഗങ്ങളുള്ള സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പിൽ ഉത്തരവാദിത്വപ്പെട്ട ഒരു സർക്കാർ ജീവനക്കാരൻ, ക്രിസ്തുവിനെ അപമാനിച്ച് പോസ്റ്റ് ഇട്ടത് ഗുരുതരമായ തെറ്റാണെന്നും ഇയാൾക്കെതിരേ നിയമപരമായും, സർവീസ് ചട്ടങ്ങൾ അനുസരിച്ചും നടപടി സ്വീകരിക്കണമെന്ന് കുട്ടനാട് തഹസിൽദാർക്ക് നല്കിയ പരാതിയിൽ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.