Lekhakan News Portal

ദൈവീക സംരക്ഷണത്തിന്റെ രണ്ടു വർഷങ്ങൾ പിന്നിട്ട് സുവിശേഷകൻ ജോയി പ്രകാശും കുടുംബവും

0

ദൈവീക സംരക്ഷണത്തിന്റെ രണ്ടു വർഷങ്ങൾ പിന്നിട്ട് സുവിശേഷകൻ ജോയി പ്രകാശും കുടുംബവും

ലോകത്തിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന പകർച്ച വ്യാധികൾ, അപകടങ്ങൾ ഇതിൽ പെട്ടു അനുനിമിക്ഷം അനേകരുടെ ജീവനുകൾ ആണ് പൊലിയുന്നത് അതിനിടയിൽ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച അതി ഭയാനകമായ അപകടവും അതിൽനിന്നും ദൈവം വിടുവിച്ചതും ഓർത്തു നന്ദി പറയുകയാണ് സുവിശേഷക ജോയ്പ്രകാശും കുടുംബവും.2017 ഡിസംബർ അവസാന ദിവസങ്ങളിൽ മെഹ്സാന, പാലംപുർ എന്നീ സ്ഥലങ്ങളിൽ ഭാര്യാപിതാവിനൊപ്പം എല്ലാവർഷവും നടത്തുന്നതുപോലെ ജയിലിലെ സുവിശേഷ പ്രവർത്തനങ്ങളും കഴിഞ്ഞു തങ്ങൾ താമസിക്കുന്ന ബറോഡയിലേക്ക് 2018ജനുവരി 1നു അഹമ്മദാബാദ്-മുംബൈ എക്സ്പ്രസ്സ് ഹൈവേയിൽകൂടി ,തിരക്കോടുകൂടി വാഹനങ്ങൾ പാഞ്ഞുപോകുന്ന പകൽസമയം തങ്ങളുടെ കാറിന്റെ ടയർ പൊട്ടി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപെട്ട് പലപ്രാവശ്യം കാർ റോഡിൽ തലകീഴായി മറിഞ്ഞു.ജോയി പ്രകാശും ഭാര്യയും അബോധവസ്ഥയിൽ ആയപ്പോൾ കുഞ്ഞിന് ഒരു പോറലുപോലും ഉണ്ടാകാതെ ദൈവം സൂക്ഷിച്ചു. ഇവിടെമുതൽ ദൈവത്തിന്റെ സംരക്ഷണത്തിന്റെ കരം കണ്ടുതുടങ്ങി. കാർ പലപ്രാവശ്യം തലകീഴായി മറിഞ്ഞിട്ടും മറ്റൊരു വാഹനത്തിൽ ഇടിക്കുകയോ മറ്റൊരു വാഹനം ഇതിൽ ഇടിക്കുകയോ ചെയ്യാതിരുന്നത് ഇന്നും ഒരത്ഭുതമാണ്. കണ്ടുനിന്നവർ കാർ പൊളിച്ചു ഇരുവരെയും റോഡ് സൈഡിൽ കിടത്തുമ്പോൾ അവർക്കിടയിൽ ഇരുന്ന കുഞ്ഞിന്റെ നിലവിളി കണ്ടു നിന്നവർക്ക് പോലും താങ്ങാൻ കഴിയുമായിരുന്നില്ല. കുടിനിന്നവരിൽ ആരോ പോക്കറ്റിൽ നിന്നും എടുത്തുകൊടുത്ത മൊബൈൽ അബോധവസ്ഥയിലായിരുന്ന പാസ്റ്റർ ലോക്ക് തുറന്നു എന്നത് മറ്റൊരത്ഭുതം. അപകടം നടന്ന സ്ഥലത്തിനടുത്താണ് ഗുജറാത്തിലെ പ്രധാനപെട്ട ഹോസ്പിറ്റലുകളിൽ ഒന്ന് ഉണ്ടായിരുന്നത് അവിടേക്ക് കൊണ്ടുപോകാൻ കഴിഞ്ഞു എന്നതിന്റെ പിന്നിലും ദൈവകരം കാണാം.

ജനുവരി 1നു സാധരണ എല്ലാ ഹോസ്പിറ്റലിലും ഡോക്ടർമാർ കുറവായിരിക്കും. എന്നാൽ പാസ്റ്ററിനെയും ബ്ലെസിയെയും കൊണ്ട് ആബുലൻസ് ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ മൂന്ന് ഡോക്ടർമാർ റിസെപ്ഷനിൽ നിൽക്കുന്നു. ഓർത്തോ സർജൻ, ജനറൽ സർജൻ, ന്യൂറോ സർജൻ ഇങ്ങനെ സാധരണ നടക്കാത്തതാണ്. ഇവരെ കാത്തു നിന്നതുപോലെ..ബ്രെയിൻ, സ്പൈനൽ, വാരിയെല്ലുകൾ, അന്തരികാവയവങ്ങൾ ഇങ്ങനെ എല്ലാം തകർന്ന ബ്ലെസ്സിയെ കണ്ട ഡോക്ടർ സാധ്യത ഇല്ല എന്ന് പറഞ്ഞു വെന്റിലേറ്ററിലേക്ക് മാറ്റി. ജോയി പ്രകാശിനെയും കുഞ്ഞിനേയും ഐ സി യു ലേക്കും അഡ്മിറ്റ് ചെയ്തു. 48മണിക്കൂർ അപ്പുറം കാണില്ല എന്നു പറഞ്ഞ ഡോക്ടർ മാരുടെ വാക്കുകൾ ഇന്നും ഞെട്ടലോടെയാണ് കുടുംബം ഓർക്കുന്നത്. പാസ്റ്ററിനെയും കുടുംബത്തെയും കൊണ്ടുപോയ ഹോസ്പിറ്റലിനു അടുത്താണ് ഗുജറാത്തിലെ ഐപിസി ഹെഡ് ചർച്. അവിടെയുള്ള പല സഹോദരി സഹോദരന്മാർ ഈ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നവരാണ്. അവിടെയും ദൈവീക കരുതൽ. കുഞ്ഞു അന്നുതന്നെ ഹോസ്പിറ്റൽ വിട്ടു എങ്കിലും പാസ്റ്ററും ഭാര്യയും അവിടെ തന്നെ തുടർന്നു. 48മണിക്കൂർ എന്നു പറഞ്ഞ ഡോക്ടരുടെ വാക്കിനു മുൻപിൽ ലോകത്തിലുള്ള എല്ലാ ദൈവമക്കളും കുടുംബത്തിനായി പ്രാർത്ഥിച്ചു. ജനുവരി 5 നു പരിശോധിക്കാൻ വന്ന ഡോക്ടറിനോട് “വൈഫിനു എങ്ങനെയുണ്ട് “? എന്നു ചോദിക്കുമ്പോൾ
” ഞങ്ങൾ ചെയാനുള്ളതെല്ലാം ചെയുന്നുണ്ട് ഒന്നും പറയാറായിട്ടില്ല “.. എന്നു പറഞ്ഞു പോകുമ്പോൾ കിടക്കയിൽ ട്രിപ്പ് ഇട്ടു കിടന്ന പാസ്റ്ററിനെ ഉ “പ്രിയപ്പെട്ടവൾ മരിക്കും കുഞ്ഞിനെ ഞാൻ എങ്ങനെ വളർത്തും “എന്ന ചിന്ത കിഴ്പെടുത്തി. ആ കിടക്കയിൽ കിടന്നു താൻ അതുവരെ തന്ന കുടുംബജീവിതത്തിനായി നന്ദി പറഞ്ഞു പ്രിയപ്പെട്ടവളെ ദൈവകരത്തിൽ ഏൽപ്പിച്ചു. പ്രിയപ്പെട്ടവളെ കുറിച്ചും കുഞ്ഞിനെ കുറിച്ചുള്ള ചിന്തകൾ മഥിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മയക്കത്തിലേക്ക് അറിയാതെ വഴുതി വീണു. ആ മയക്കത്തിൽ ഒരു ശബ്ദം യെശയ്യാവു 11:15
“…. ചെരുപ്പ് നനയാതെ അക്കരെ കടക്കും “… ആ മയക്കത്തിൽ പിന്നെയും അതെ ശബ്ദം “ചെരുപ്പ് നനയാതെ അല്ല ഒരു പോറലുപോലും ഇല്ലാതെ നിങ്ങൾ പുറത്ത് വരും “ഉടനെ ഞെട്ടി എഴുന്നേറ്റ തന്റെ ഉള്ളിൽ നിന്നും അപകടം സംഭവിച്ചു എന്നതിനപ്പുറത്തു ഒരു ധൈര്യം ഉണ്ടായി . തുടർന്ന് അബോധാവസ്ഥയിൽ കിടക്കുന്ന പ്രിയപെട്ടവളുടെ അടുക്കൽ ചെന്ന് ഈ വാക്യം ആവർത്തിച്ച് പറയുമായിരുന്നു. ഒരു പാടുപോലുമില്ലാതെ നമ്മൾ പുറത്തുവരും. ദൈവം അവസ്ഥ യ്ക്ക് മാറ്റം വരുത്തും . ബ്രൈനിലും, സ്പൈനൽലും, അന്തരികാവയവങ്ങളിലും വളരെ തകർച്ച സംഭവിച്ചതുകൊണ്ട് കുറഞ്ഞത് 3മാസമെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കും എന്നു പറഞ്ഞിടത്തു ജനുവരി 24നു ഡിസ്ചാർജ് ചെയുവാൻ ദൈവം ഇടയാക്കി.തുടർന്നുള്ള 8മാസങ്ങൾ അതിഭയാനകരമായ വേദനയിലൂടെ കടന്നുപോകുമ്പോളും അതിനെ സധൈര്യം നേരിടാൻ ആ ദൈവ ശബ്ദം ദൈവദാസനെ ബലപ്പെടുത്തി. തുടർന്നുള്ള മാസങ്ങൾ അതിഭയാനകരമായ വേദനയിലൂടെ കടന്നുപോകുമ്പോൾ ഒരിക്കൽ പ്പോലും ദൈവത്തോട് എന്ന പരിഭവം പറയാതെ യേശുവേ ഞാൻ നിന്നെ സ്നേഹിക്കുന്നു ( I love you Jesus) വാക്കുകൾ ഉരുവിട്ട് വേദനകൾ കടിച്ചമർത്തി. പ്രിയ ബ്ലെസ്സി കടന്നുപോകുന്ന ഈ അതി ഭയാനകരമായ വേദനയിൽ അതിനെ സധൈര്യം നേരിടാൻ ആ ദൈവ ശബ്ദം ദൈവദാസനെ ബലപ്പെടുത്തി. മുഖത്തും, ചെവിയിലും, കണ്ണിലും അങ്ങനെ ശരീരത്തിൽ പലയിടങ്ങളിലും കുത്തിക്കെട്ടുകൾ, പലതവണ സർജറികൾ, വേദന കടിച്ചു തിന്ന ദിനരാത്രങ്ങൾ. തങ്ങളെ കാണാൻ വരുന്നവർക്കുപോലും കണ്ടുനിൽക്കാൻ കഴിയാത്ത ആ സാഹചര്യത്തിലും പല സഭകളുടെയും ദൈവദാസന്മാരുടെയും നിരന്തര പ്രാർത്ഥനയാലും ദൈവകൃപയാലും ഈ പ്രസന്ധികളെ തരണം ചെയ്യാൻ കഴിഞ്ഞു.
രണ്ടു വർഷം കഴിയുന്ന ഈ അവസരത്തിൽ ബ്ലെസ്സിയുടെ ശരീരത്തിൽ ഒരു പാടുപോലും ഇല്ല എന്നത് കാണുന്നവർക്കും ഡോക്ടർമാർക്കും ഒരത്ഭുതമാണ്.
തുടർന്നും അവരുടെ ജീവിതത്തിൽ ഉണ്ടായ പല പ്രതിസന്ധികൾ. ഇനി ഒരിക്കലും ശുശ്രുഷ വേദികളിൽ ഉണ്ടാകാതിരിക്കുവാൻ മന:പ്പൂർവ്വം പ്രതിസന്ധികൾ ഉണ്ടാക്കിയപ്പോൾ അതിനെയെല്ലാം സധൈര്യം നേരിട്ടുകൊണ്ട് ഈ പ്രതികൂല സാഹചര്യത്തിലും ഗുജറാത്തിലെ ഗ്രാമങ്ങളിൽ ഭാഷയുടെ പരിമിതികൾ ഉണ്ടെങ്കിലും സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുവാൻ ദൈവദാസനെ ദൈവം സഹായിക്കുന്നു. ഇന്നും ഹോസ്പിറ്റലിൽ കിടക്കയിൽ വീട്ടിൽ കഴിയുന്ന ബ്ലെസി സിസ്റ്ററും കഴിവുള്ളയിടത്തോളം സുവിശേഷികരണത്തിൽ പങ്കാളിയാകുന്നു. ശാരീരിക മാനസിക പ്രതിസന്ധികൾ ഒരുവശത്തു ഉള്ളപ്പോഴും സുവിശേഷികരണത്തിൽ മുന്നേറുന്ന പാസ്റ്റർ ജോയ്പ്രകാശിനെയും കുടുംബത്തെയും ദൈവം തുടർന്നും അനുഗ്രഹിക്കട്ടെ !

Leave A Reply

Your email address will not be published.