Lekhakan News Portal

എന്റെ ദൈവം മഹത്യത്തിൽ ആർദ്രവനായി.. ജീവിക്കുമ്പോൾ സാധു ഞാൻ ഈ ക്ഷോണി തന്നിൽ ക്ലേശിപ്പു .. …

0

എന്റെ ദൈവം മഹത്യത്തിൽ ആർദ്രവനായി.. ജീവിക്കുമ്പോൾ സാധു ഞാൻ ഈ ക്ഷോണി തന്നിൽ ക്ലേശിപ്പു .. …

കേരളത്തിൽ ഉപദേശി സംസ്കാരത്തിന് വിത്ത് പാകിയ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ വരികളാണ് മേല്പറഞ്ഞതു….. വെസ്റ്റ് ഏഷ്യയിൽ നിന്നും ബൈബിൾ തുടക്കം കുറിക്കുന്നു ഗ്രീസിൽ വന്ന് അതിന് ഫിലോസഫി കിട്ടി, ഇംഗ്ളണ്ടിൽ നിന്നും അമേരിക്കയിൽ സഞ്ചാരം നടത്തി അവിടെ എത്തിയപ്പോൾ നല്ലൊരു ബിസ്സിനെസ്സ് ഉപകരണമായി ബൈബിൾ മാറി…

1980 തുടക്കത്തിൽ കേരളത്തിലും അത്ഭുത രോഗ ശാന്തി അലയടിച്ചു.. മുൻ ബാങ്കർ dr DGS ദിനകരൻ, അദ്ദേഹത്തിന്റെ ബ്രാൻഡ് ‘യേശു വിളിക്കുന്നു’ സിലോൺ റേഡിയോ പ്രോഗ്രാം, പ്രയർ ടവർ…. എന്ത് അസുഖം അതൊക്കെ മാറും… അവസാനം അദ്ദേഹം മരിക്കുന്നതു ഒരു വർഷത്തോളം ചെന്നൈ അപ്പോളോ ആശുപത്രിയിൽ കിടന്നാണ്…. അതെ സമയം ഉണ്ടായതാണ് കെപി യോഹന്നാൻ, ആത്മീയ യാത്ര… ഇതും അത്ഭുത രോഗ ശാന്തി ആയിരുന്നു…. കൂടെ ധനം കുമിഞ്ഞു കൂടുന്നു…പിന്നെ കണ്ടത് അമേരിക്കയിൽ പണം തട്ടിപ്പ് കേസിൽ 260 കൊടി, ടെക്സാസ് കോടതി വിധിയാണ്… പിന്നെ ബ്രദർ, പാസ്റ്റർ ഒക്കെ മാറി സ്വയം പ്രഖ്യാപിത ബിഷപ്പ് ആയി… രോഗ ശാന്തി നടത്തിയയിരുന്നയാൾ സ്വയമേ ആശുപത്രിയും പണിതു… എൺപതുകളിൽ ഇത് ഇത്രയും പടർന്നു പന്തലിക്കാൻ കാരണം ഗൾഫ്-കുവൈറ്റ്‌ വാറിൽ സർവ്വതും നശിച്ചു ജീവനും കൊണ്ടാണ് പലരും തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ, റാന്നി, പത്തനംതിട്ട ബെൽറ്റ്‌ ഭാഗത്തേക്ക്‌ കുടുംബവുമായി വേറെ വഴിയൊന്നും കാണുനില്ല… ഇവരെ ഇത് പെട്ടന്നു ആകർഷിച്ചു…. നിങ്ങൾ നോക്കുക അന്ന് പെന്തകോസ്ത് പാസ്റ്റർമാർ അധികവും ആ സമയത്തെ ex-കുവൈറ്റ്‌ ആണ് അധികവും മാർത്തോമാ സഭയിൽ നിന്നും ഓർത്തഡോസ് സഭയിൽ നിന്നും പോയവർ… കത്തോലിക്കാ സഭയിൽ നിന്നും പലരും ചാടുന്നു എന്ന് മനസിലാക്കി അതിനെ തടുക്കാൻ ചാലക്കുടിയിൽ പൊട്ട ധ്യാനകേന്ദ്രം തുടങ്ങി… പെന്തകോസ്ത് ആരാധനയുമായി… 2000 തുടക്കം ഇതിനെ എല്ലാം കടത്തി വെട്ടി പുതിയ സാധനം വരുന്നു പ്രോസ്പിരിറ്റി തിയോളജി… അതിന് തുടക്കും കുറിച്ചത് അമേരിക്കൻ ജൂത ക്രിസ്ത്യൻ ‘ബെന്നി ഹിൻ” പിന്നെ അദേഹത്തിന്റെ ഭാര്യ ലോകത്തോട് പറയുന്നു അദ്ദേഹം എന്തൊക്കെ തട്ടിപ്പ് നടത്തി അവർ തമ്മിൽ വേർ പിരിയുന്നു…അദ്ദേഹത്ത അനുകരിച്ചു കേരളത്തിൽ പ്രതേകിച്ചു കോട്ടയത്തു കൃഷി അടിപൊളിയായി നടന്നു.. 42 ഡിഗ്രി ചൂടിൽ ബീഹാർ പറ്റാനായിൽ സ്കൂളിംഗ് , കോളേജ് ചെറിയ ബിസ്സിനെസ്സ് മുഴുവൻ പരാജയപ്പെട്ട മാത്യു കുരുവിള… തങ്കു ബ്രദർ… കൂടെ dr മാത്യു കുരുവിള എന്ന നാമകരണം ചെയുന്നു…ബ്രാൻഡ് ഹെവൻലി ഫീസ്റ്റ്… ബെന്നി ഹിൻ “ജൂനിയർ”RCC നിന്നും തള്ളി കളഞ്ഞ ക്യാൻസർ രോഗികൾ സുഖപ്പെടുന്നു… ദൈവത്തിന് വേണ്ടി കൊടുത്താൽ ധനം കുമിഞ്ഞു കൂടും…വരുന്ന വിശ്വസികളുടെ സ്വർണമാല, വളകൾ എല്ലാം ഊരി സ്തോത്ര കാഴ്ചയായി തുണി സഞ്ചിയിൽ ഇടാൻ പറയുന്നു… മധ്യതിരുവിതാംകുറിൽ ഇത് കത്തി കയറി… മനോരമ പത്രത്തിൽ എല്ലാ ആഴ്ചയും ഫുൾ പേജ് പരസ്യം ക്രിസ്ത്യാനികൾ ചിലർ പള്ളി ഉപേക്ഷിച്ചു സൺഡേ ദിവസം കോട്ടയത്തേക്ക് വെച്ചു പിടിച്ചു ധനവാനായി തിരികെ പോകാൻ.. മാർക്കറ്റിങ് വിദഗ്ധനായ തങ്കു പാസ്റ്റർ ചെറിയ ചെറിയ സെൽ ഗ്രൂപ്പുകൾ ഉണ്ടാകുന്നു… പ്രതീക്ഷിച്ചു വരുന്ന ഒരുത്തനും തിരികെ പോകരുത് ഇതാണ് “സെൽ ഗ്രുപ്പിന്റെ’ ജോലി അതും പൂർണ സമയം…ടെലിഫോൺ പ്രാർത്ഥന വീട് സന്ദർശനം…അങ്ങനെ ഒത്തിരി ഒത്തിരി ഫോർമാറ്റ്‌..ടിവിയിൽ കൂടെ ദിവസവും അത്ഭുതം പല സഭകളിൽ ഉള്ള ക്രിസ്ത്യാനി മാത്രമല്ല…ഹിന്ദുക്കൾ, അതിൽ പ്രതേകിച്ചും ഈഴവവരും തങ്കുവിന്റെ കുളത്തിൽ മുങ്ങി മാമോദിസാ പ്രാപിച്ചു….ഒരു കാര്യം ഓർമിപ്പിക്കുന്നു പ്രതേകിച്ചു പെന്തകോസ്ത് ചർച്ചുകൾ ഒരിക്കലും ഒരു രാഷ്ട്രിയക്കാരെനെയും അടുപ്പിച്ചിട്ടില്ല… തങ്കു നേരെ മറിച്ചാണ് ചിന്തിച്ചത്.. ഉമ്മൻ ചാണ്ടി, പിണറായി വിജയൻ കേരളത്തിലെ ടോപ് രാഷ്ട്രീയക്കാരെ തന്റെ വലതും ഇടതും കൈയാണ് എന്ന് വിളിച്ചു പറയുക മാത്രമല്ല, അയാളുടെ സ്റ്റേജിൽ അവരെ കൊണ്ട് ഇരുത്തി കാണിച്ചു… വോട്ട് ബാങ്ക് രാഷ്ട്രീയം അവരെ നിബന്ധിച്ചു അവിടെ ഇരുത്തി… ഞാൻ മനസിലാക്കിയിടത്തോളം “ട്രാൻസ്” എന്ന സിനിമയിൽ പറയുന്നത് സത്യമാണ് ഇവർക്ക് ആർക്കും ബൈബിൾ എന്താണ് എന്ന് ഇന്നും അറിയില്ല… ആൾക്കാരെ ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയിതു പിടിച്ചു ഇരുത്തുവാൻ കഴിയുന്ന ചില ബൈബിൾ വാക്യങ്ങൾ വളച്ചു ഓടിച്ചു പ്രവചനം നടത്തും… ഇവർ അതായത് സാമ്പത്തിക പ്രയാസം ഉള്ളവനോടെ പറയും അടുത്ത 90 ദിവസത്തിനുള്ളിൽ നീ ഒരു “ജബോ ജെറ്റ്’ മേടിക്കും അവൻ ഞെട്ടി പൊട്ടി പോകും… അവൻ രാവിലെ വന്നപ്പോൾ താമസിക്കുന്ന വീട് ബാങ്ക് കൊണ്ട്പോകുന്ന ഭയത്തിൽ ആയിരുന്നു… തിരികെ പോകുമ്പോൾ മനസിൽ മുഴുൻ ജെറ്റ് ഫ്ലൈറ്റ് എവിടെ ലാൻഡ് ചെയ്യും…? അവർ ആരുടെ എങ്കിലും പക്കൽ നിന്നും പണം കടമെടുത്താണ് അവിടെ വരെ എത്തിയത് ഇതെല്ലാം കേൾക്കുമ്പോൾ കേട്ട് താലി ഉൾപ്പെടെ അവിടെ കൊടുക്കും ഇതാണ് മാർക്കറ്റിങ്… കുറച്ചു വർഷം മുൻപ്‌ 5.5 കോടിയുടെ കോട്ടയത്തെ വീട്, കൂടാതെ ഫാം ഹൌസ്, അറിയാൻ സാധിച്ചു കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഹൈപ്പർ മാർക്കറ്റുകൾ തുറക്കാൻ പോകുന്നു… അൻവർ റഷീദ് പറഞ്ഞത് ഈ കാലഘട്ടത്തിൽ ആവശ്യമായ കഥയാണ് യേശു ക്രിസ്തുവിനെ അവിടെയും അവഹേളിച്ചിട്ടില്ല പകരം അത്തരം കച്ചവടം നടത്തുന്നവരെ തുറന്നു കാട്ടി… വിദ്യാഭാസം ഉള്ള കേരളത്തിൽ ഇത് കൂണ് പോലെ തഴച്ചു വളരുന്നു ഒരു രൂപാ ഇൻവെസ്റ്റ്‌മെന്റ് ഇല്ലാത്ത കോടികൾ നേടാവുന്ന ദൗത്യം… വിജയകരമായി കേരളത്തിൽ മുന്നേറുന്നു….’ആത്മീയ വ്യാപാരം’ ഫഹദ് ഫാസിൽ തകർത്തു… ഈയുളവാൻ നിങ്ങളുടെ ഒരു ആരാധകനായി മാറി, ന്യൂ ജൻ പാസ്റ്റർ നിങ്ങൾ അടിപൊളിയാക്കി, രണ്ട് മണിക്കൂർ സിനിമാ, വൈബ്രേഷന്സ് മോഡിലുള എന്റെ ഫോൺ പലപ്പോഴും അടിക്കുന്നു, മെസ്സേജുകൾ വരുന്നു… എല്ലാം സിനിമാ കഴിഞ്ഞ് എന്നെ രണ്ട് മണിക്കൂർ ഒരേ സ്ഥലത്ത് പിടിച്ചു ഇരുത്തിയ അടുത്ത കാലത്തെ ഓരോ ഒരു സിനിമാ ട്രാൻസ്…. (കടപ്പാട് : Mathew സം‌േൽ (Ex-Tehelka Chief Editor) )

Leave A Reply

Your email address will not be published.