Lekhakan News Portal

നിങ്ങൾ ഓരോ പ്രഭാതത്തിലും നിങ്ങളോട് തന്നേ എന്ത് പറയും …..ഒരിക്കലെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ….?

0

മോശ പറയും …..

തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ. Exodus 33:15 .

എബ്രഹാം പറയും….

യഹോവ എനിക്ക് വേണ്ടി കരുതും ….Genesis 22:8

യാക്കോബ് പറയും ….

യഹോവേ …നീ എന്നെ അനുഗ്രഹിക്കാതെ ഞാൻ നിന്നേ വിടുകയില്ലാ….Genesis 32:26

യോശുവാ….പറയും….

ഞാനും എൻറെ കുടുംബവുമോ…ഞങ്ങൾ യഹോവയെ സേവിക്കും.Joshua 24:15

ശാമുവൽ പറയും

യഹോവേ…നീ പറയുക നിൻറെ ദാസനിതാ കേൾക്കുന്നു….1 Samuel 3:10

നെഹാമ്യാവ് പറയും….

ദൈവമേ….നിന്റെ സന്തോഷമാണ് എൻറെ ശക്തി. Nehemiah 8:10

ദാവീദ് പറയും ….

യെഹോവ എൻറെ ഇടയനാകുന്നു.. എനിക്ക് മുട്ടുണ്ടാകയില്ലാ…. Psalms 23:1

സോളമൻ പറയും…..

പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.
നിൻറെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിൻറെ പാതകളെ നേരെയാക്കും; Proverbs 3:5-6 –

യശയ്യാവ് പറയും …

എഴുന്നേറ്റു പ്രകാശിക്ക; നിൻറെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിൻറെ മേൽ ഉദിച്ചിരിക്കുന്നു. .Isaiah 60:1

യിരമ്യാവ് പറയും ….

നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേ Jeremiah 29:11
എബ്ബെസ് പറയും….

നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എൻറെ അതിർ വിസ്താരമാക്കും 1Chronicles 4:10

ശദ്രക്കും മേശക്കും അബേദ്നെഗോവ്..ഇവർ പറയന്നു….

ഞങ്ങൾ ഒരു വിഗ്രഹതിന്റെയും മുൻപിൽ തല കുനിക്കില്ലാ…..ഞങ്ങൾ ഇപ്പോഴും യെഹോവയെ സേവിക്കും. Daniel 3:18

യേഹേസ്കേൽ പറയും ….

എൻറെ ജീവിതത്തിലെ ഉണങ്ങിയ അസ്ഥികളെ …ജീവൻ പ്രാപിക്ക….Ezekiel 37 :5

പത്രോസ് പറയും…..

ദൈവം എനിക്ക് വേണ്ടി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾക….1 Peter 5:7

പൗലോസ്‌ പറയുന്നു….

എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു. Philippians 4:13

പ്രീയരെ….ഇതുപോലെ….നാമും അതിരാവിലെ നമ്മുടെ വിശ്വാസത്തെ പ്രഖ്യാപിച്ചു അനുഗ്രഹം പ്രാപിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave A Reply

Your email address will not be published.