Lekhakan News Portal

ശാരോൺ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവെൻഷൻ നവം.14 മുതൽ

0

കൊട്ടാരക്കര: ശാരോൺ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവെൻഷൻ

നവംബർ 14 വ്യാഴം മുതൽ 17 ഞായർ വരെ കൊട്ടാരക്കര ടൗൺ ശാരോൺ ചർച്ച് ഗ്രൗണ്ടിൽ. ഡോ. ടി.ജി.കോശി മണക്കാല, പാസ്റ്റർ ഫിന്നി ജേക്കബ് മാവേലിക്കര, പാസ്റ്റർ എബ്രഹാം ജോസഫ് പെരുമ്പാവൂർ, പാസ്റ്റർ ഗോപാലകൃഷ്ണൻ കൊച്ചറ, പാസ്റ്റർ ഡാനിയൽ വില്യംസ് അബുദാബി, എന്നിവർ പ്രസംഗിക്കും.വോയിസ് ഓഫ്‌ പീസ്‌ ഓടനാവട്ടം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നല്കും. വെള്ളി, ശനി, ദിവസങ്ങളിൽ പകൽ സി. ഇ. എം, സൺഡേസ്കൂൾ, സഹോദരി സമാജം സമ്മേളനവും, ശുശ്രൂഷകന്മരുടെയും,സഭാ പ്രതിനിധികളുടെയും സംയുക്ത സമ്മേളനവും 17 ഞായറാഴ്ച രാവിലെ 9 മണി മുതൽ കൊട്ടാരക്കര റീജിയണിലെ സഭകളുടെ സംയുക്ത ആരാധനയും , കർത്തൃമേശയും നടക്കും കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കെ വി ഡാനിയൽ കുട്ടി റീജിയൻ സെക്രട്ടറി ഫോൺ +91-9446853573, എബിബേബി. പബ്ലിസിറ്റി കൺവീനർ +91-94473313488

Leave A Reply

Your email address will not be published.