പ്രിയരേ…
കേരളത്തിൽ ഏതാനും ദിവസങ്ങളായി ഒരു പുതിയ രാഷ്ട്രിയ പാർട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ചർച്ചകളും, മീറ്റിംഗുകളും നടക്കുകയാണല്ലോ.. ക്രിസ്ത്യൻ എന്ന പേരിൽ തന്നെ ഉടലെടുക്കുന്ന ഈ പാർട്ടിയുടെ പ്രാഥമിക ചർച്ചകൾക്ക് അവർ ആദ്യം കേരള യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ്റെ സംസ്ഥാന ഭാരവാഹികളേയും സമീപിക്കുകയുണ്ടായി..
KUCO എന്ന പ്രസ്ഥാനത്തിന് രാഷ്ട്രിയം ഇല്ല എന്ന് നാം ആദ്യം തന്നെ അറിയിച്ചു.
നമ്മുടെ അന്വോഷണത്തിൽ ഒരു പ്രത്യേക താൽപര്യവും, ചില ആളുകളുടെ സ്വാർദ്ധ അജണ്ടയും ഈ പുതിയ രാഷ്ട്രിയ പാർട്ടി രൂപീകരണത്തിന് പുറകിലുണ്ടെന്ന് മനസിലായി .
ഈ രാഷ്ടിയ പാർട്ടിക്ക് ദേശീയ ഇലക്ഷൻ കമ്മീഷൻ്റെ അംഗീകരമോ, അംഗത്വമോ ഇല്ലാ എന്ന് അവർ തന്നെ തുറന്ന് സമ്മതിക്കുന്നു.
ക്രിസ്തിയതയേ ശത്രുപക്ഷത്ത് കാണുന്ന ഒരു പാർട്ടിയിലേക്ക് വിശ്വാസികളെ കൊണ്ടു പോകുന്നതിനായി ചിലരുടെ ദുഷ്ട ബുദ്ധിയാൽ രൂപീകരിക്കപ്പെടുന്നതാണോ ഈ പാർട്ടീ എന്ന് സംശയിക്കുന്നു…
കാരണം സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് ഉള്ള വെക്തികളുടെ മുൻകാല ബന്ധങ്ങൾ സംശയം ജനിപ്പിക്കുന്നു ..
ചില പ്രത്യേക ഉദ്ദേശങ്ങൾ ഉണ്ടന്ന് എടുത്തു പറയുന്ന നേതാക്കൾ അത് വെക്തമാക്കാത്തിടത്തോളം നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു.
അവരുടെ ചെയ്തികൾ ആദ്യമേ തന്നെ ജനാതിപത്യപരമല്ല എന്നുള്ളതാണ് വസ്തുത. കുറേ പാസ്റ്റർമാർ ആണ് നേതൃത്വം നൽകുന്നത്. പേരിന് മറ്റ് സഭകൾക്ക് പ്രാതിനിത്യം നൽകിയിരിക്കുന്നു.
എന്നാൽ ഇതിന് നേതൃത്വം നൽകുന്ന മുഖ്യപങ്ക് ആളുകളും പലവിധ വിഷയങ്ങളിലും പെട്ട് വിവിധ കേസുകളിൽ പെട്ടവരാണ് എന്ന് അറിയാൻ കഴിഞ്ഞു.
ആയതിനാൽ ജനാതിപത്യപരമോ, ക്രിസ്തിയ വിശ്വാസത്തിന് കൈതാങ്ങോ ഇല്ലാത്ത ഈ പാർട്ടിയുമായി KUCOക്ക് യാതൊരു ബന്ധവും ഇല്ലാ എന്ന് ഇതിനാൽ അറിയിക്കുന്നു.
KUCOയുടെ എല്ലാ ജില്ലാ പ്രസിഡൻ്റുമാർ, താലൂക്ക് പ്രസിഡൻ്റുമാർ മറ്റ് ഉത്തരാവാദത്തപ്പെട്ട പ്രവർത്തകർ ഈ വിഷയം മനസിലാക്കുകയും ,ക്രിസ്തിയ വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം അവസരവാദികളായ ആളുകളിൽ നിന്നും വിശ്വാസ സമൂഹത്തേ അകറ്റി നിർത്തുകയും ചെയ്യണം എന്ന് ഓർമിപ്പിക്കുന്നു ..
സംസ്ഥാന കമ്മറ്റിക്കു വേണ്ടി,
സെക്രട്ടറി,
23/6/2020
തിരുവല്ല .