Lekhakan News Portal

പീഢനങ്ങളെ ഭയന്ന് ക്രൈസ്തവർ ക്യാമ്പിൽ ‍; ഇവിടെയും പീഢനം

0

ധാക്ക: മ്യാൻമറിലെ പട്ടാളക്കാരുടെ കിരാത നടപടിയിലും ബുദ്ധമത മൌലിക വാദികളുടെ പീഢനങ്ങളെയും ഭയന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയ ക്രൈസ്തവർക്ക് മറ്റൊരു തരത്തിൽ ക്രൂരമായ പീഢനവും.

മ്യാൻമരിൽനിന്നും അഭയാർത്ഥികളായി അയൽ രാഷ്ട്രമായ ബംഗ്ളാദേശിൽ എത്തിയവരാണ് റോഹിംഗ്യ മുസ്ളീങ്ങളും റോഹിംഗ്യ ക്രിസ്ത്യാനികളും. രണ്ടു കൂട്ടരും ഒരുപോലെ കഷ്ടം സഹിച്ചവർ ‍.

എന്നാൽ ബംഗ്ളാദേശിൽ എത്തിയപ്പോൾ റോഹിംഗ്യാ മുസ്ളീങ്ങളുടെ സ്വഭാവം മാറി. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭൂരിപക്ഷമായ മുസ്ളീങ്ങൾ വെറും ന്യൂനപക്ഷമായ ക്രൈസ്തവരെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന വാർത്തയാണ് കേൾക്കുന്നത്.

മ്യാൻമറിലെ റാക്കീനിൽ താമസിച്ചവരാണ് ഇപ്പോൾ ബംഗ്ളാദേശിലെ കോക്സിലെ ബസാർ ക്യാമ്പിൽ കവിയുന്നത്. ഇവിടെ 75,000 റോഹിംഗ്യാ മുസ്ളിങ്ങളുണ്ട്. എന്നാൽ ക്രൈസ്തവർ വഴരെ കുറച്ചുപേർ മാത്രം.

പീഢനത്തെത്തുടർന്ന് ഒരു ക്രൈസ്തവനെ കാണാതായതായും 12 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതു സംബന്ധിച്ചുള്ള വാർത്ത യു.എസ്. സ്പെഷ്യൽ റിപ്പോർട്ടർ യാംങ്ങി ലീയാണ് പുറത്തുവിട്ടത്. കടുത്ത വിദ്വേഷങ്ങളും ഉപദ്രവങ്ങളും നേരിടുന്ന ക്രൈസ്തവ അഭയാർത്ഥികൾ അന്താരാഷ്ട്ര സഹായം തേടുകയാണ്.

Leave A Reply

Your email address will not be published.