Lekhakan News Portal

ഇറാക്കിൽ 4 ക്രിസ്ത്യൻ മനുഷ്യാവകാശ പ്രവർത്തകരെ കാണാതായി

0

ബാഗ്ദാദ്: 4 ക്രിസ്ത്യൻ മനുഷ്യാവകാശ സന്നദ്ധ പ്രവർത്തകരെ ഇറാക്കിൽ കാണാതായി. ജനുവരി 20-ന് ഇറാക്കി തലസ്ഥാനമായ ബാഗ്ദാദിൽനിന്നാണ് ഇവരെ കാണാതായത്.

3 പേർ ഫ്രഞ്ച് പൌരന്മാരും ഒരാൾ ഇറാക്കി പൌരനുമാണ് ഇറാക്കിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന ഇവരെക്കുറിച്ചു വിവരങ്ങളില്ല.

സുരക്ഷാ കാരണങ്ങളാൽ ഇവരുടെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. വിദേശ സംഘടനകളുടെ സഹായഹസ്തങ്ങൾക്കെതിരെ ഇറാക്കിൽ ചില തീവ്രവാദി സംഘങ്ങൾക്ക് എതിർപ്പുണ്ട്. ഇറാക്കിൽ മോചന ദ്രവ്യത്തിനായി ഇത്തരം തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളും നേരത്തെ നടന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.