Lekhakan News Portal

ഈ സാക്ഷ്യം നിങ്ങളുടെ കണ്ണുകളേയും ഈറൻ അണിയിക്കും തീർച്ച

0

ഇൻഡ്യാ ദൈവസഭയുടെ ഈസ്റ്റേൺ സെൻട്രൽ- വെസ്റ്റേൺ റീജിയനുകളുടെ മുൻ ഓവർസിയർ ആയിരുന്ന റവ. എ. മത്തായി അവറുകൾ തന്റെ ജീവിതസഖിക്ക് യാത്രാമൊഴി ചൊല്ലുമ്പോൾ പറഞ്ഞ വാക്കുകൾ ആർക്കും മാതൃകയാക്കുവന്നതായിരുന്നു. തന്റെ ഓർമ്മച്ചെപ്പുകളിൽ അഹങ്കാരത്തിന്റെ സാന്നിധ്യം തെല്ലുമില്ലായിരുന്നു. വടക്കേഇന്ത്യയിലെ പ്രേഷിതപ്രവർത്തനങ്ങളിൽ താങ്ങും തണലുമായി നിന്ന കൂട്ടാളിയുടെ വേർപാട് സമ്മാനിച്ച നൊമ്പരങ്ങൾ കടിച്ചമർത്തി അദ്ദേഹം ഉരുവിട്ട വാക്കുകളിൽ വലിയ സന്ദേശമാണ് അടങ്ങിയിരുന്നത്. ദൈവസഭയുടെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർ കാട്ടേണ്ട ലാളിത്യം എന്തെന്ന് മനസിലാക്കുവാൻ ദൈവഭൃത്യന്മാർ തുലോം കുറവായ ആത്മീയമന്ദതയുടെ ഈ കാലത്ത് ഇത്തരം ചെറുനാളങ്ങൾ നമുക്ക് മാർഗ്ഗദർശികളായി നിലകൊള്ളുന്നതിൽ നമുക്ക് അഭിമാനിക്കാം. ഇതെഴുതുമ്പോഴും എന്റെ കണ്ണുകൾ ജലനിബിഡമാണ്. അധികാരം ഉപയോഗിച്ച് ഓഫീസിന്റെ പണം മുടക്കിആഡംബരവാഹങ്ങളിൽ ഒന്ന് വേണമെങ്കിൽ കൈവശമാക്കാമായിരുന്നു. എന്നാൽ അദ്ദേഹം പറയുന്ന വാക്കുകൾ ശ്രദ്ധിക്കുക… അധികാരം സേവനത്തിനാണെന്നും ദൈവജനം ദൈവവേലയ്ക്ക് വേണ്ടി നൽകുന്ന പണം ധൂർത്തടിക്കാനുള്ളത് അല്ലെന്നും തന്റെ സന്ദേശത്തിൽ അടിവരയിടുന്നു.

നേതൃത്വത്തിൽ ആയിരിക്കുന്നവർ മറ്റൊരുവനെ ശ്രേഷ്ഠരായി എണ്ണുവാനുള്ള നാഥന്റെ കൽപ്പന കാക്കുന്നവരും വിനയമുള്ളവരും ആയിരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇതേ വേദിയിൽ നിരന്നിരിക്കുന്ന കുട്ടിനേതാക്കന്മാരിൽ ഒരാൾപ്പോലും തങ്ങളെ വേദവചനം പഠിപ്പിച്ച ഗുരുനാഥൻ ആ വേദിയിലേക്ക് കടന്നുവന്നപ്പോൾ ഒന്ന് എഴുന്നേറ്റില്ലെന്നു മാത്രമല്ല ഗൗനിച്ചതുപോലുമില്ലായെന്നത് എല്ലാവരും കണ്ട ഒരു വസ്തുതയാണ്. ദൈവസഭയുടെ ആത്മീയപൈതൃകത്തിന്റെ ശവപ്പെട്ടിക്ക് അവസാന ആണികൾ അടിക്കുന്ന തിരക്കിലായിരുന്നു അവർ. പകയും വിദ്വേഷവും വെച്ചുപുലർത്തി ഒരുവനെ ഒടുക്കികളയുവാൻ കുതന്ത്രങ്ങൾ മിനയുന്ന നേതാക്കൾക്ക് നമ്മുടെ പൂർവ്വപിതാക്കന്മാരുടെ ജീവിതലാളിത്യം മാതൃകയായി മാറട്ടെയെന്നു ആഗ്രഹിക്കാം പ്രാർത്ഥിക്കാം !!

സ്വന്തം

ലേഖകൻ

Leave A Reply

Your email address will not be published.