Lekhakan News Portal

12 മണിക്കൂർ പ്രാർത്ഥനാ നിരതരാകാൻ യു. എ. ഇ. ചർച്ച് ഓഫ് ഗോഡ് യുവാക്കൾ.

0

യു. എ. ഇ : ചർച്ച് ഓഫ് ഗോഡ്
യു. എ. ഇ. യുടെ പുത്രിക സംഘടനയായ വൈ. പി . ഇ. (Young People’s Endeavour) യുടെ നേതൃത്വത്തിൽ 12 മണിക്കൂർ തുടർച്ചയായി ദൈവസന്നിധിയിൽ പ്രാർത്ഥനയ്ക്കായി വേർതിരിക്കുന്ന “12 HOURS AT HIS FEET”എന്ന ഓൺലൈൻ – പ്രാർത്ഥനാ സംഗമം ഏപ്രിൽ 24 (വെള്ളിയാഴ്ച്ച) രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെ ചർച്ച് ഓഫ് ഗോഡിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് പേജിലും തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.

പ്രസ്തുത മീറ്റിംഗിന്റെ ഉദ്ഘാടനം യു. എ. ഇ. നാഷണൽ ഓവർസിയർ കർത്താവിൽ പ്രസിദ്ധനായ റവ. ഡോ. കെ. ഒ. മാത്യു നിർവഹിക്കും.

ഈ പ്രാർത്ഥനാ മീറ്റിംഗിൽ ലോകപ്രശസ്ത അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ റെജി ശാസ്താംകോട്ട, ഇവാ. ഫെബിൻ മാത്യു, പാസ്റ്റർ ജോബ് ജേക്കബ്, പാസ്റ്റർ പ്രത്യാശ് തോമസ്, പാസ്റ്റർ ജോൺ എം തോമസ്, സിസ്റ്റർ ഷൈനി ഫിലിപ്പ്, സിസ്റ്റർ ആഷ്‌ലി പ്രത്യാശ് എന്നിവരും ചർച്ച് ഓഫ് ഗോഡ് യു. എ. ഇ യിൽ ഉൾപ്പെട്ട മറ്റു ദൈവദാസന്മാരും ദൈവവചനത്തിൽനിന്നും സംസാരിക്കുന്നതായിരിക്കും.

സംഗീത ശുശ്രുഷകൾക്ക് ഇവാ. ലോർഡ്സൺ ആന്റണി, ഡോ. ടോം ഫിലിപ്പ് തോമസ്, ബ്രദർ ഇമ്മാനുവേൽ കെ. ബി., പാസ്റ്റർ ഫ്ളേവി ഐസക്ക്, പാസ്റ്റർ ബ്രൈറ്റ് എബ്രഹാം, സിസ്റ്റർ ആശാ ജോബ്, ബ്രദർ ബോവസ് രാജു, ബ്രദർ എബിൻ അലക്സ് എന്നിവർ നേതൃത്വം നൽകുന്നു.

ഈ മീറ്റിംഗിൽ വിവിധ രാജ്യങ്ങളിൽ പകർച്ചവ്യാധിയുടെ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കായി പ്രത്യേകാൽ മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് സമയം വേർതിരിക്കപ്പെടുന്നതായിരിക്കും.

ഈ അനുഗ്രഹിക്കപ്പെട്ട മീറ്റിംഗിലേയ്ക്കു എല്ലാവരുടേയും സഹകരണവും പ്രാർത്ഥനയും ഉണ്ടാവണമെന്ന് ഇവാ. ഫെബിൻ മാത്യു ( വൈ. പി. ഇ. നാഷണൽ ഡയറക്ടർ), പാസ്റ്റർ ഡെൻസൻ ജോസഫ് നെടിയവിള (നാഷണൽ സെക്രട്ടറി) എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : ബെൻസൺ ലൂക്കോസ് (മീഡിയ & പബ്ലിസിറ്റി കൺവീനർ +971 52 296 4418)

 

Leave A Reply

Your email address will not be published.