Lekhakan News Portal

ചർച്ച് ഓഫ് ഗോഡിന് ഇത് അഭിമാന നിമിഷം…. ഡോ തിമോത്തി എം ഹില്ലിനെ അമേരിക്കൻ പ്രഡിസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്റർഫൈത് അഡ്വൈസറി കൗൺസിലിലേക്ക് നിയമിച്ചു

0

വൈറ്റ് ഹൌസ്: ചർച്ച് ഓഫ് ഗോഡിന്റെ ജനറൽ ഓവസീയറായ ഡോ തിമോത്തി എം ഹില്ലിനെ അമേരിക്കൻ പ്രഡിസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്റർഫൈത് അഡ്വൈസറി കൗൺസിലിലേക്ക് നിയമിച്ചു. രാജ്യമാകെ ഉൾപ്പെടുന്ന ഇരുപതോളം വിശ്വസനേതാക്കന്മാർ ഉൾപ്പെടുന്നതാണ് ഈ ഇന്റർഫെയ്‌ത് അഡ്വൈസറി കൌൺസിൽ. മതപരവും വിശ്വാസപരവുമായ എല്ലാ വിഷയങ്ങളിലും അവരായിരിക്കും പ്രസിഡന്റിന്റെ ഉപദേശക സമിതി. രാജ്യം ആകെ ” സ്റ്റേ അറ്റ് ഹോം ” ഓർഡർ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഇത് വളരെ ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്… കൂടാതെ ജനങ്ങളുടെ സാമ്പത്തീക, വ്യാപാര മേഖലകളിലും പ്രത്യേക ഉപദേശക സമിതിയെ രൂപീകരിച്ചു. ഇപ്പോ രാജ്യത്ത് നിലനിൽക്കുന്ന കോവിഡ് 19 എന്ന മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കഴിയുന്ന തീരുമാനങ്ങളെടുക്കാൻ മുൻപുള്ള ഉപദേശക സമിതിയുമായി ചേർന്ന് പ്രവർത്തിക്കും.
” അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഈ ഉപദേശക സമിതിയിലേക്ക് നിയമിച്ചതിൽ താൻ ഏറെ ബഹുമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു എന്നും, ഇത് രാഷ്ട്രീയത്തെകുറിച്ചല്ല, രാജ്യത്തിൻറെ പുനരാരംഭത്തെക്കുറിച്ചാണ് പ്രത്യേകിച്ച് വിശ്വാസ സമൂഹത്തെകുറിച്ചു, ആയതിനാൽ വൈറ്റ് ഹൌസ്സിനുള്ളിൽ ദൈവസഭയെ പ്രതിനിധികരിക്കുവാൻ ലഭിച്ച അവസരത്തെ ഓർത്തു സന്തോഷിക്കുന്നു എന്നും ഡോ തിമോത്തി എം ഹിൽ പ്രതികരിച്ചു. ഇത് ചർച്ച് ഓഫ് ഗോഡ് സമൂഹത്തിനു മാത്രമല്ല പെന്തക്കോസ്തു വിശ്വാസ സമൂഹത്തിനു തന്നെ അഭിമാനനിമിഷമാണ്.

Leave A Reply

Your email address will not be published.