Lekhakan News Portal

ദി പെന്തക്കോസ്തു മിഷൻ കോട്ടയം സെന്റർ കൺവെൻഷൻ ഫെബ്രുവരി 27 മുതൽ

0

കോട്ടയം : ദി പെന്തക്കോസ്തു മിഷൻ കോട്ടയം സെന്റർ വാർഷിക കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രുഷയും കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽവച്ചു നടത്തപ്പെടും . ഫെബ്രുവരി 27 നു ആരംഭിക്കുന്ന യോഗം മാർച്ച് 1 ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും. എല്ലാ ദിവസവും രാവിലെ ഏഴുമണിക്ക് ബൈബിൾ ക്ലാസ്, ഒന്പതുമണിക് പൊതുയോഗം, വൈകിട്ട് മൂന്നുമണിക്കും, രാത്രി പത്തുമണിക്കും കാത്തിരുപ്പ് യോഗം, ദിവസവും വൈകിട്ട് 5 : 45 നു സുവിശേഷയോഗവും ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് യുവജന സമ്മേളനം, ഞായറാഴ്‌ച രാവിലെ ഒമ്പതുമണിക്ക് സംയുകത ആരാധന എന്നിങ്ങനെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സമാപന ദിവസമായ ഞായറാഴ്ച കോട്ടയം സെന്ററിന് കീഴിലുള്ള 32 പ്രാദേശിക സഭയിലെ ശുശ്രുഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ ഈ മഹായോഗത്തിനു തിരശീല വീഴും. സഭയുടെ പ്രധാന ശുശ്രുഷകർ പ്രസംഗിക്കും. സെന്റർ പാസ്റ്റർ പി വി ചാക്കോ, സെന്റർ അസിസ്റ്റന്റ് പാസ്റ്റർ സി എം ജേക്കബ് എന്നിവർ കൺവെൻഷന് നേതൃത്വം നൽകും. കൺവെൻഷന് മുന്നോടിയായി ഇന്നലെ (ഫെബ്രുവരി 23 ) നു കഞ്ഞിക്കുഴി ടി പി എം സഭാഹാളിൽ നിന്നും കളക്ടറേറ്റ് ജംഗ്‌ഷൻ വഴി നാഗമ്പടം ഫെയ്ത് ഹോം ഗ്രൗണ്ടിലേക്ക് ശുഭ്രവസ്ത്രധാരികളായ നൂറുകണക്കിന് വിശ്വാസികളും ശുശ്രുഷകരും അണിനിരന്ന സുവിശേഷ വിളംബര റാലി നടത്തി.

Leave A Reply

Your email address will not be published.