Lekhakan News Portal

പെട്ടിമുടിയോട് വിട; ധനുഷ്കയുടെ കുവി പുതിയ ദൗത്യത്തിനായി ഇനി പൊലീസിലേക്ക്

0 117

ഇടുക്കി:   പെട്ടിമുടി ദുരന്ത ഭൂമിയിൽ നിന്ന് കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയ കുവി എന്ന വളർത്തു നായ  ഇനി  പൊലീസിന്‍റെ കെ 9 സ്‌ക്വാഡിലേക്ക്. കുവിയെ ഏറ്റെടുക്കുന്നത്   അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുവാൻ ഡി ജി പി ഓഫീസിൽ നിന്ന് ജില്ല പോലീസ് ആസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം തന്നെ നിർദേശമെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുവിയെ ജില്ല  പൊലീസ് ഡോഗ് സ്‌ക്വാഡിൽ എടുത്തത്.

അപകടം നടന്ന് എട്ട് ദിവസം കഴിഞ്ഞാണ് പെട്ടിമുടി പുഴയിൽ നിന്ന് രണ്ടു വയസുകാരി ധനുഷ്‌കയുടെ മൃതദേഹം കുവി കണ്ടെടുത്തത്. ഇതോടെ കുവിയെ ഏറ്റെടുക്കുവാൻ ജില്ല കെ 9 സ്‌ക്വാഡിലെ ട്രെയിനറും സിവിൽ പോലീസ് ഓഫീസറുമായ അജിത് മാധവൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അനുമതി ലഭിച്ചതിനെ തുടർന്നാണ് കുവിയ്ക്ക് ഇനിമുതൽ കാക്കിയുടെ കാവൽ ഒരുങ്ങുന്നത്.

മുൻ എംഎൽഎ എ കെ മണി കുവിയെ അജിത് മാധവന് കൈമാറി. ദുരന്തത്തില്‍ അകപ്പെട്ട കളിക്കൂട്ടുകാരിയെ തിരഞ്ഞു നടന്ന കുവി സ്‌നേഹത്തിന്‍റെയും കടപ്പാടിന്‍റെയും പര്യായമായി മാറിയിരുന്നു.

കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിലൂടെ വ്യാപക നാശനഷ്ടം സംഭവിച്ച രാജമലയിലെ ദുരന്തഭൂമിയിലേക്ക് ഇനി നമുക്കൊന്ന് പോകാം…!
പുതിയ ജോലിയിൽ പ്രവേശിക്കുന്ന കുവി എന്ന നായയാണ് മലയാളിയുടെ വിശേഷങ്ങളിൽ പ്രധാനം…!
ഇടുക്കി ജില്ലാ പബ്ലിക് റിലേഷൻ ഡിപ്പാർട്ടുമെൻ്റാണ് വാർത്തകളിലൂടെ ലോകമെങ്ങും കൂവിയുടെ സ്നഹം പകർന്ന് നൽകിയത്….!
അതിർ മറന്ന മൃഗസ്നേഹത്തിൻ്റെ കഥ നന്മയുള്ളവരുടെ കണ്ണുകളെ ഈറനണിയിച്ചത് അൽപമൊന്നുമല്ല…!
പെട്ടിമുടിയിൽ നടന്ന ദുരന്തത്തിൽ മരണമടഞ്ഞ രണ്ടു വയസുകാരി ധനുഷ്കയുടെ ആത്മമിത്രമായിരുന്നു കുവി…!
രക്ഷാപ്രവർത്തകർക്ക് കണ്ടെത്താൻ കഴിയാഞ്ഞ സ്വന്തം കളിക്കൂട്ടുകാരിയുടെ മൃതദേഹം എട്ടു ദിവസങ്ങൾക്ക് ശേഷം കിലോമീറ്ററുകൾക്കപ്പുറത്തുനിന്നും കണ്ടെത്തിയതും പ്രവർത്തകരെ ആ വഴിക്ക് നയിച്ചതും കുവി എന്ന ഈ നായയാണ്…!
ഒടുവിൽ ഉടയവർ നഷ്ടപ്പെട്ട് ദുരന്തഭൂമിയിൽ തളർന്നുറങ്ങിയ നായയെ സംരക്ഷിക്കാൻ ഡോഗ് സ്ക്വാഡിലെ മുതിർന്ന പരിശീലകൻ അജിത് മാധവനെത്തിയതോടെ വാർത്ത കൗതുകമായി…!
നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഗംഭീര യാത്രയയപ്പ് ഏറ്റുവാങ്ങിയാണ് ഇന്നലെ നാടിനോട് വിട പറഞ്ഞ് കുവി ഇടുക്കി ഡോഗ് സ്ക്വാഡിലെ അംഗമായത്…!
വലിയൊരു ദൗത്യത്തിൻ്റെ ഭാഗമായ കുവി ഇന്നു മുതൽ പുതിയ രൂപത്തിലും ഭാവത്തിലുമാകും മലയാളിക്ക് പരിചിതനാവുന്നത്…!
കുവി നമ്മെ പഠിപ്പിക്കുന്നത് വലിയൊരു പാഠമാണ്; നാളുകൾക്ക് മുമ്പ് തിരുവെഴുത്ത് പഠിപ്പിച്ച അതേ പാഠം…!
മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനത്രേ…!
ഇവിടെ മനുഷ്യനെക്കാൾ ഉത്തമമായി ചിന്തിച്ചു തുടങ്ങിയ മൃഗം തെരുവിൽ നിന്നും നേരെ ഡോഗ് സ്ക്വാഡിലെത്തിയിരിക്കയാണ്…!
മൃഗത്തെക്കാൾ അധമാമായി ചിന്തിച്ച മനുഷ്യനാകട്ടെ ഇന്നല്ലെങ്കിൽ നാളെ അഴിക്കുള്ളിലേക്കും…!

Get real time updates directly on you device, subscribe now.

Comments
Loading...
%d bloggers like this: