Lekhakan News Portal

കോവിഡ് 19: ആശുപത്രിയുടെ മുകളിൽ പ്രാർത്ഥനയുമായി അമേരിക്കയിലെ നേഴ്സുമാർ

0

ഫ്ലോറിഡ: കൊറോണ വ്യാപനം നിയന്ത്രിക്കുവാൻ ആകാത്തവിധം അമേരിക്കയിൽ പിടിമുറുക്കുന്നതിനിടെ ഫ്ലോറിഡയിലും, ടെന്നസിയിലും സ്ഥിതിചെയ്യുന്ന ആശുപത്രികളിലെ നഴ്സുമാർ ദൈവസന്നിധിയിലേക്ക് കരങ്ങളുയർത്തി പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ഫ്ലോറിഡയിലെ ജാക്സൺ സൗത്ത് മെഡിക്കൽ സെന്റർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ, എട്ടുപേർ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതാണ് കാണുവാൻ സാധിക്കുന്നത്. ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം, ജാക്സൺ സൗത്ത് മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന 82 പേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ പതിനായിരത്തിന് മുകളിൽ ആളുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ടെന്നസിയിലെ വാൺഡർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ, ഹെലിപാഡിൽ പ്രാർത്ഥിക്കുന്ന അഞ്ചു നേഴ്സുമാരുടെ ചിത്രങ്ങൾ ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. സഹപ്രവർത്തകർക്ക് വേണ്ടിയും, രോഗികൾക്ക് വേണ്ടിയും, അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും രോഗികളെ പരിചരിക്കുന്നവർക്ക് വേണ്ടിയും ഹെലിപാഡിൽ പ്രാർത്ഥിക്കുന്ന നഴ്സുമാരുടെ മനോഹരമായ ചിത്രം തങ്ങൾ പങ്കുവെക്കുന്നുവെന്ന തലക്കെട്ടോടു കൂടിയാണ് ട്വീറ്റ്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ മുട്ടുകുത്തി നേഴ്സുമാരും ഡോക്ടർമാരും യേശു നാമത്തിൽ പ്രാർത്ഥിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരിന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യമായി അമേരിക്ക മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് വിവിധ ആശുപത്രികളിൽ പ്രാർത്ഥന സജീവമായി മാറുന്നത്.

Leave A Reply

Your email address will not be published.