Lekhakan News Portal

അമേരിക്കയിൽ ചർച്ചുകൾ ക്ഷേത്രങ്ങളാകുന്നു; പിന്നിൽ ഗുജറാത്തിലെ സംഘം, പള്ളികളുടെ ‘മതംമാറ്റം’

0

 

 

അമേരിക്കയിൽ ചർച്ചുകൾ ക്ഷേത്രങ്ങളാകുന്നു; പിന്നിൽ ഗുജറാത്തിലെ സംഘം, പള്ളികളുടെ ‘മതംമാറ്റം

വാഷിങ്ടൺ/അഹ്മദാബാദ്: അമേരിക്കയിൽ ഒട്ടേറെ ക്രിസ്ത്യൻ പള്ളികൾ ഹിന്ദു ക്ഷേത്രങ്ങളാകുന്നു. ഗുജറാത്തിൽ നിന്നുള്ള സംഘത്തിന്റെ പ്രവർത്തനഫലമായിട്ടാണ് ഈ മാറ്റം. അമേരിക്കയിൽ മാത്രമല്ല, മറ്റു ചില രാജ്യങ്ങളിലും ഇവർ ഈ പ്രവർത്തനം നടത്തുന്നുണ്ട്. അഹ്മദാബാദിലെ മണിനഗർ കേന്ദ്രമായുള്ള സ്വാമിനാരായൺ ഗഡി സൻസ്താൻ എന്ന സംഘടനയാണ് ചർച്ചുകൾ ക്ഷേത്രങ്ങളാക്കി മാറ്റുന്നത്.
ഇതുവരെ അമേരിക്കയിൽ ആറ് ചർച്ചുകൾ ഇത്തരത്തിൽ ക്ഷേത്രങ്ങളായി എന്നാണ് പറയുന്നത്. ഏറ്റവും ഒടുവിൽ ചർച്ച് ക്ഷേത്രമായത് വെർജീനിയയിലാണ്. ഇവിടെ പതിനായിരത്തോളം ഗുജറാത്തികൾ ഉണ്ടെന്നാണ് കണക്ക്. ഇനിയും സമാനമായ പ്രവർത്തനം തുടരുമെന്ന് സംഘടനാ നേതാക്കൾ പറയുന്നു. വിശദവിവരങ്ങൾ ഇങ്ങനെ….

വെർജീനിയയിലെ പോർട്‌സ്മൗത്തിൽ സ്ഥിതിചെയ്യുന്ന മുപ്പത് വർഷം പഴക്കമുള്ള പള്ളിയാണ് ഇപ്പോൾ ക്ഷേത്രമായിരിക്കുന്നത്. സ്വാമി നാരായൺ ഹിന്ദു ക്ഷേത്രം എന്ന പേരിലാണ് ഇനി അറിയപ്പെടുക. പ്രതിമ സ്ഥാപിക്കൽ കർമം ഉടൻ നടക്കുമെന്ന് സ്വാമിനാരായൺ ഗഡി സൻസ്തൻ അറിയിച്ചു.അഹമദാബാദിലെ മണിനഗർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയാണ് സ്വാമി നാരായൺ ഗഡി സൻസ്തൻ. അമേരിക്കയിൽ ഇവർ വാങ്ങുന്ന ആറാമത്തെ പള്ളിയാണ് വെർജീനിയയിലേത്. വിവിധ രാജ്യങ്ങളിലായി ഇതുവരെ ഒമ്പത് ചർച്ചുകൾ വില കൊടുത്തു വാങ്ങി ക്ഷേത്രമാക്കി മാറ്റിയിട്ടുണ്ട്. വെർജീനിയയ്ക്ക് പുറമെ, കാലഫോർണിയ, ലൂയിസ്‌വല്ലെ, പെൻസിൽവാനിയ, ലോസ് ആഞ്ചലസ്, ഒഹായോ എന്നീ സംസ്ഥാനങ്ങളിലും സംഘടന ചർച്ചുകൾ വിലക്ക് വാങ്ങിയിരുന്നു. ഇതെല്ലാം ക്ഷേത്രങ്ങളാക്കി മാറ്റി. കൂടാതെ ബ്രിട്ടനിലെ ലണ്ടനിലും മാഞ്ചസ്റ്ററിലും ചർച്ചുകൾ ക്ഷേത്രങ്ങളാക്കി.

125 വർഷം പഴക്കമുള്ള ചർച്ചും കാനഡയിലെ ടൊറണ്ടോയിൽ 125 വർഷം പഴക്കമുള്ള ചർച്ചും അനുബന്ധ സ്ഥാപനങ്ങളും ഇവർ അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഈ സംഘത്തിന്റെ ആത്മീയ ഗുരു പുരുഷോത്തംപ്രിയദാസ് സ്വാമിയാണ്. വെർജീനിയയിലെ പ്രവർത്തനം സംബന്ധിച്ച വിശദീകരിച്ചത് ഇദ്ദേഹത്തിന്റെ ശിഷ്യൻ ഭഗവത് പ്രിയദാസ് സ്വാമിയാണ്. പോർട്ട്മൗത്തിലെ ചർച്ച് ക്ഷേത്രമാക്കുന്നതിന് വലിയ മാറ്റങ്ങൾ ആവശ്യമില്ലെന്ന് ഭഗവത് പ്രിയദാസ് പറഞ്ഞു. ഒരു മതവിഭാഗത്തിന്റെ കേന്ദ്രമായിരുന്നതിനാൽ അധികം മാറ്റം വരുത്തേണ്ട ആവശ്യമില്ല. വെർജീനിയയിൽ ഹരിഭക്തർക്കുള്ള ആദ്യ ക്ഷേത്രമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.വെർജീനിയയിൽ ഗുജറാത്തിൽ നിന്നുള്ള 10000ത്തോളം പേരുണ്ടെന്നാണ് കണക്കാക്കുന്നത്. കൂടുതലും വടക്കൻ ഗുജറാത്ത്, മധ്യ ഗുജറാത്തിലെ ചറോട്ടാർ, കച്ച് എന്നിവിടങ്ങളിൽ നിന്നുള്ളവരാണിവർ. ഇവിടെ വാങ്ങിയ ചർച്ച് 18000 ചതുരശ്ര അടിയിലാണ് നിർമിച്ചിരിക്കുന്നത്. 30 വർഷം പഴക്കവുമുണ്ട്

 

Leave A Reply

Your email address will not be published.