Lekhakan News Portal

അഭിമാനമായി ഐ പി സി. ദൈവദാസന്മാരുടെ കണ്ണുനീർ കാണാതെ മറ്റു നേതൃത്വങ്ങൾ

0

തിരുവല്ല:  ഐപിസി കേരള സ്റ്റേറ്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ 2000 ഫെയ്ത്ത് ഹോമുകളിൽ ഭക്ഷണ കിറ്റുകൾ എത്തിക്കുവാനുള്ള പദ്ധതിയുമായി ഐപിസി കേരള സ്റ്റേറ്റ്.
കൊറോണ പ്രതിസന്ധി മൂലം കൂട്ടായ്മകൾ നിർത്തിയതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഭകളുടെ ശുശ്രൂഷകൻമാരും കുടുംബവും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് ഐപിസി കേരള സ്റ്റേറ്റ് അടിയന്തിരമായി രണ്ടായിരം ഫയ്ത്ത് ഹോമുകളിൽ ഭക്ഷണകിറ്റുകൾ എത്തിക്കുന്നതിന് തീരുമാനിച്ചത്. ആദ്യ കിറ്റുകൾ കോട്ടയം ജില്ലയിലെ: പാറത്തോട്, എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, വാഴൂർ, പൊൻകുന്നം, കാനം, പാമ്പാടിഈസ്റ്റ്, തലയോലപ്പറമ്പ്, വൈക്കം, കുറവിലങ്ങാട് സെൻറർകളിൽ വിതരണം ചെയ്യും. ഈ ആശ്വാസ പദ്ധതിയിലേക്ക് ആദ്യ സംഭാവനയായി 100 കിറ്റുകൾ ബ്രദർ സജിപോൾ (മുൻ ജനറൽ ട്രഷറർ) സ്പോൺസർ ചെയ്തു. ഒരാഴ്ചക്കകം യുദ്ധ കാലാടിസ്ഥാനത്തിൽ മുഴുവൻ കിറ്റുകളും വിതരണം ചെയ്യുന്നതിന് ദൈവജനത്തിന്റെ ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നു ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവിനു വേണ്ടി

പാസ്റ്റർ ഷിബു നെടുവേലിൽ, (സ്റ്റേറ്റ് സെക്രട്ടറി) അഭ്യർത്ഥിച്ചു.കിറ്റുകൾ വിതരണം ചെയ്യുന്നതിനായി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളെ ചുതലപ്പെടുത്തിയിട്ടുണ്ടെന്നും സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു.
ഇത് മറ്റു പെന്തക്കോസ്തു സഭകൾക്ക് മാതൃകയാണ്. പല ഫൈത്‌ഹോമുകളുലും ദൈവദാസന്മാർ വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്… ഇത് പല സഭകളുടെയും നേതൃത്വം കണ്ടില്ലന്നു നടിക്കുകയാണ്.  ഐ പി സി ഇത്രയും സഹായങ്ങൾ ചെയ്തിട്ടും ദൈവസഭ ഇതിനെതിരെ കണ്ണടച്ചിരിക്കുന്നത് അപലപനീയമാണ്. സഹായങ്ങൾ വാവിട്ടു ചോദിച്ചിട്ടും യാതൊരു നിലപാടും എടുക്കാത്ത നേതൃത്വം എത്രയും പെട്ടെന്ന് ഒരു സഹായം ചെയ്യണമെന്നാണ് ദൈവദാസന്മാരുടെ അപേക്ഷ. ഞങ്ങൾ മറ്റാരോടു ചോദിക്കും എന്നുപോലും സങ്കടത്തോടെ പ്രതികരിക്കുന്നവരുണ്ട്. ഒരാഴ്ച അഞ്ഞൂറ് രൂപയിൽ താഴെ മാത്രം വരുമാനം ലഭിക്കുന്ന സഭകൾ ഉണ്ട്… അവിടുത്തെ ദൈവദാസന്മാർ എങ്ങനെ ജീവിക്കുന്നു എന്ന് പോലും പല നേതൃത്വങ്ങളും അന്വഷിക്കാറില്ല. മുൻപേ അവന്റെ രാജ്യവും നീതിയുംഅന്വഷിക്കുക ദൈവം നടത്തും എന്ന് പറയുന്ന ഈ നേതൃത്വങ്ങൾ ജനറൽ കൺവെൻഷനും മറ്റു ആവശ്യങ്ങളും വരുമ്പോൾ ഈ നിലപാട് മാറ്റുകയാണ് പതിവ്… ദൈവസഭക്കു  ഇനി വേണ്ടത് ഓഫീസ് കോംപ്ലക്സ്കളോ കൺവെൻഷൻ സ്റ്റേഡിയങ്ങളോ അല്ല… ആരോഗ്യമുള്ള, മനസ്സ് മരവിക്കാത്ത ദൈവദാസന്മാർ ആണ്. അവരുണ്ടെങ്കിലേ പ്രസ്ഥാനങ്ങൾ ഉള്ളു. അതിനു ഈ സാഹചര്യത്തിൽ അവരെ സഹായിച്ച പറ്റു.. ഐ പി സി കാണിച്ച ഈ മാതൃക അഭിനന്ദനാര്ഹമാണ്.

Leave A Reply

Your email address will not be published.