Lekhakan News Portal

നാഥാ നീ മതിയെനിക്ക് നിൻ കൃപമതിയെനിക്ക്

0 217

1 പരിശുദ്ധനാം താതനേ
കരുണയിൻ സാഗരമേ
കൃപയിൻ ഉറവിടമേ
ആശ്വാസദായകനേ
നാഥാ നീ മതിയെനിക്ക്
നിൻ കൃപമതിയെനിക്ക്
ഈ മരുയാത്രയതിൽ
തിരുകൃപ മതിയെനിക്ക്

2 ജീവിത യാത്രയതിൽ
ഭാരങ്ങളേറിടുമ്പോൾ
തളരാതേ ഓടിടുവാൻ
തിരുകൃപ മതിയെനിക്ക്;- നാഥാ…

3 ലോകത്തെ വെറുത്തീടുവാൻ
പാപത്തെ ജയിച്ചിടുവാൻ
ശത്രുവോടെതിർത്തിടുവാൻ
തിരുകൃപ മതിയെനിക്ക്;- നാഥാ…

4 വിശുദ്ധിയെ തികച്ചീടുവാൻ
വിശ്വാസം കാത്തുകൊൾവാൻ
എന്നോട്ടം ഓടിത്തികപ്പാൻ
തിരുകൃപ മതിയെനിക്ക്;- നാഥാ…

ഗായകൻ :ജോസ് ആന്റണി

Get real time updates directly on you device, subscribe now.

Comments
Loading...