Lekhakan News Portal

നൈജീരിയ ക്രിസ്ത്യാനികളുടെ കൊലക്കളം: 2020ലെ ആദ്യ രണ്ടുമാസങ്ങളിൽ കൊല്ലപ്പെട്ടത് 350 ക്രൈസ്തവർ

0

ആനംബ്രാ – പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 2020-ലെ ആദ്യ രണ്ടു മാസങ്ങളിൽ മാത്രം മുന്നൂറ്റിഅൻപതോളം ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആനംബ്രാ ആസ്ഥാനമായ സന്നദ്ധ സംഘടനയായ ‘ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ്‌ റൂൾ ഓഫ് ലോ’ (ഇന്റർസൊസൈറ്റി). “നൈജീരിയ: പ്രതിരോധമില്ലാത്ത ക്രിസ്ത്യാനികളുടെ കൊലക്കളം” (Nigeria: A Killing Field Of Defenseless Christian) എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകൾ ഉള്ളത്. 2015-ന് ശേഷം ഏതാണ്ട് 11,500ത്തോളം ക്രൈസ്തവർ നൈജീരിയയിൽ നിഷ്ഠൂരമായി കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിലവിലെ നൈജീരിയൻ സർക്കാർ ഭരണത്തിലിരുന്ന 2015 ജൂൺ മുതലുള്ള കണക്കാണിത്. ഇതിൽ 7,400 ക്രിസ്ത്യാനികളുടെ കൊലക്കുത്തരവാദികൾ മുസ്ലീം ജിഹാദി ഗോത്രവർഗ്ഗക്കാരായ ഫുലാനികളാണ്. തീവ്രവാദി സംഘടനയായ ബൊക്കോ ഹറാം 4,000 പേരെ കൊന്നൊടുക്കിയപ്പോൾ, റോഡ്‌ കൊള്ളക്കാരാൽ കൊല്ലപ്പെട്ടത് 150-200 ക്രിസ്ത്യാനികളാണ്. സമീപകാലങ്ങളിൽ ക്രിസ്ത്യൻ ഗ്രാമങ്ങളിൽ ഫുലാനികൾ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ നിരവധിപേരാണ് ഭവനങ്ങൾ വിട്ട് പലായനം ചെയ്യുന്നതെന്നും റിപ്പോർട്ട് പറയുന്നു. ഇസ്ളാമിക ഗോത്രക്കാരുടെ ആക്രമണങ്ങളുടെ 100% ഇരകളും ക്രിസ്ത്യാനികളാവുമ്പോൾ, 2015-ന് ശേഷം ബൊക്കോ ഹറാം കൊലപ്പെടുത്തിയ 6000 പേരിൽ 4000-വും ക്രിസ്ത്യാനികളാണ്. 20 ലക്ഷത്തോളം പേർ നൈജീരിയയിൽ അഭയാർത്ഥികളായി കഴിയുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്.

ഇന്റർസൊസൈറ്റിയുടെ റിപ്പോർട്ടനുസരിച്ച് 2018-ൽ ഫുലാനികളാൽ കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 2400 ആണ്. 2019-ൽ ഈ സംഖ്യ 1000-1200 ആയിരുന്നു. 2019-ൽ ബൊക്കോ ഹറാമിനാൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരമാണ്. കഴിഞ്ഞ 57 മാസങ്ങൾക്കുള്ളിൽ 8 കത്തോലിക്കാ പുരോഹിതരടക്കം 20 പുരോഹിതരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അൻപതോളം പേർ തട്ടിക്കൊണ്ടുപോകലിന് ഇരയായി. ഇതേ കാലയളവിൽ തന്നെ ഏതാണ്ട് രണ്ടായിരത്തോളം ദേവാലയങ്ങളും അനുബന്ധ കെട്ടിടങ്ങളും തകർക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ക്രിസ്ത്യൻ ക്രിമിനോളജിസ്റ്റായ എമേക ഉമീഗ്ബ്ലാസിസിന്റെ നേതൃത്വത്തിൽ, ക്രിമിനിനോളജിസ്റ്റുകൾ, അഭിഭാഷകർ, പത്രപ്രവർത്തകർ, സുരക്ഷയേക്കുറിച്ചും സമാധാനത്തേക്കുറിച്ചും, കലാപത്തെക്കുറിച്ചും പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഇന്റർസൊസൈറ്റി 2010 മുതൽ നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ്.

Leave A Reply

Your email address will not be published.