പാസ്റ്റർ ജോൺ മാത്യു തേക്കു തോട്, ദൈവ സഭയുടെ അനുഗ്രഹീത കർത്തൃദാസൻ, തന്റെ നീണ്ട 25 വർഷത്തെ പ്രവാസജീവിതത്തിൽ ദൈവം നടത്തിയ വിധങ്ങൾ തന്റെ തൂലികയിലൂടെ പുറത്തുവന്നപ്പോൾ അനേകം ദൈവമക്കൾക്ക് ഹൃദയത്തിനു ആശ്വാസമാകുന്ന ഗാനമായി അതുമാറി. ദൈവത്തിന്റെ പരിപാലനം വലുതാണ് അത് വർണ്ണിക്കാൻ ഒരു പുരുഷായുസ് പോരാ. ജിവിതത്തിൽ കർത്താവിന്റെ വേലയോടുള്ള ബന്ധത്തിൽ ഒത്തിരി വേദനകളും നിന്ദയും പരിഹാസങ്ങളും അനുഭവിച്ചത് ഓർത്തപ്പോൾ ഉള്ളം ഒന്ന് വേദനിച്ചു പിന്നിട് ദൈവത്തിന്റെ പരിപാലനത്തെ ഓർത്തപ്പോൾ ഉള്ളം ആനന്ദം കൊണ്ട് നിറഞ്ഞു .ഈ ദൈവത്തിന്റെ സ്നേഹത്തെ ഓർത്ത് പ്രാർത്തിച്ചപ്പോൾ കിട്ടിയ വരികൾ ആണ്, ഈ മരുവിൽ നമ്മേ നടത്തും എന്ന ഗാനം എന്ന് ഒരു പാസ്റ്റർ ജോൺ മാത്യു ലേഖകനോട് പങ്കുവെച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സുവിശേഷ യോഗമായ മാരാമൺ കൺവെൻഷനിൽ ആ ഗാനം എല്ലാവരും ചേർന്ന് ആലപിച്ചപ്പോൾ ദൈവനാമം മഹിമപ്പെടുന്നതിനോടൊപ്പം തൻ അനുഭവിച്ച വേദനകൾക്കെല്ലാം പിന്നിൽ ഇങ്ങനെയൊരു ദൈവപ്രവർത്തിയാണെന്നു ഇപ്പോ തിരിച്ചറിയുന്നു, ഭാരങ്ങളും വേദനയും അനുഭവിക്കുന്നവർക്ക് ഈ ഗാനം ആശ്വാസമാകട്ടെ എന്ന് ആശംസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.